Sections

ഇന്ത്യയുടെ നികത്താനാകാത്ത നഷ്ടം

Friday, Oct 11, 2024
Reported By Admin
Ratan Tata Tribute by George Alexander Muthoot – A Remarkable Leader

രത്തൻ ടാറ്റ എന്ന മഹത് വ്യക്തിയുടെ വിയോഗം ഇന്ത്യക്ക് നികത്താനാവാത്ത നഷ്ടമാണ്. ദീർഘവീക്ഷണമുള്ള, ധീരനായ വ്യവസായി, അനുകമ്പയുള്ള മനുഷ്യസ്നേഹി! അദ്ദേഹത്തിൻറെ അമൂല്യമായ സംഭാവനകൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ മാത്രമല്ല, സമൂഹത്തെ ഉന്നമിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ മുൻ ചെയർമാൻ എപ്പോഴും ടാറ്റ ഗ്രൂപ്പിൻറെ വിശ്വാസം, മികവ്, സമഗ്രത, വിശ്വാസ്യത എന്നീ ഗുണങ്ങളെ ആരാധനാപൂർവ്വം നോക്കിയിരുന്നു. അവ മുത്തൂറ്റിൻറെയും മാർഗനിർദേശ തത്വങ്ങളായതിനാൽ മൂത്തൂറ്റിലെ ഓരോരുത്തരുടെയും ഹൃദയത്തിൽ വലിയ സ്ഥാനം നേടിയിരുന്നു.

രത്തൻ ടാറ്റയുമായുള്ള സംഭാഷണങ്ങൾ എല്ലായ്പ്പോഴും എൻറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒന്നാണ്. അവ എന്നും സമ്പന്നമായ അനുഭവങ്ങളാണ് സമ്മാനിച്ചിരുന്നത്. അദ്ദേഹത്തിൻറെ ജ്ഞാനവും വിനയവും എന്നെ ആഴത്തിൽ പ്രചോദിപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഒരു ചരിത്രപരമായ പരിവർത്തനത്തിൻറെ വക്കിൽ നിൽക്കുമ്പോൾ, അദ്ദേഹത്തിൻറെ മാർഗ്ഗനിർദ്ദേശം അമൂല്യമാകുമായിരുന്നു.

അദ്ദേഹം ഇപ്പോൾ നമ്മോടൊപ്പമില്ല, എങ്കിലും മനുഷ്യരാശിയെ സേവിക്കുന്നതിലാണ് യഥാർത്ഥ വിജയം എന്ന് അദ്ദേഹം വിശ്വസിച്ചതിനാൽ, നാം അദ്ദേഹത്തിൻറെ കാൽച്ചുവടുകൾ പിന്തുടരുന്നത് തുടരണം. ഞാൻ വിശ്വസിക്കുന്നത് അദ്ദേഹത്തെപ്പോലുള്ള ഇതിഹാസങ്ങൾ ഒരിക്കലും മരിക്കുകില്ല എന്ന് തന്നെയാണ്.

അദ്ദേഹത്തിൻറെ ആത്മാവിന് ശാന്തി നേരുന്നു.

ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, എംഡി, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.