- Trending Now:
അംബാനി കുടുംബത്തിലെ തലമുറ മാറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.കുടുംബ ബിസിനസുകളില്‍ തലമുറം മാറ്റം എപ്പോഴും ഗൗരവപരമായ നീക്കം തന്നെയാണ്. വിജയകരമായി മുന്നേറുന്ന ഒരു സംരംഭത്തെ ചുമലിലേറ്റാന്‍ പാകത്തിന് പുതിയ തലമുറയ്ക്ക് കെല്‍പ്പുണ്ടോ എന്ന ആശങ്കകള്‍ മുന്നില്‍വെച്ചാണ് പലപ്പോഴും ബിസിനസ് കുടുംബങ്ങളില്‍ തലമുറമാറ്റം നടക്കുന്നത്.
മകനോ, അതോ മകളാണോ മേധാവി, കസിന്‍സോ-ബന്ധുക്കളോ ബിസിനസ് ഏറ്റെടുത്ത് നടത്തുമോ തുടങ്ങി വലിയ ബിസിനസ് കുടുംബങ്ങളിലെ നീക്കങ്ങള്‍ ശ്രദ്ധയോടെ ലോകം നിരീക്ഷിക്കുന്നുണ്ട്.ഇതുപോലെ അന്തമില്ലാത്ത ചര്‍ച്ചകള്‍ നടക്കുന്ന വലിയ സംരംഭമാണ് ടാറ്റാ.പക്ഷെ ടാറ്റയില്‍ പിന്‍ഗാമിയ്ക്കായുള്ള തെരച്ചില്‍ നിരവധി സംശയങ്ങള്‍ക്ക് വഴിവെച്ചിരുന്നു.വിവാഹിതനല്ലാത്ത രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി ആരാകും എത്തുക എന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്നു.
നീണ്ട കാലം ടാറ്റാ ഗ്രൂപ്പിന്റെ കാവലാള്‍ ആയിരുന്നു രത്തന്‍ ടാറ്റ.കമ്പനിയുടെ മുന്‍ ചെയര്‍പേഴ്‌സണ്‍ ആയ ടാറ്റ രാജ്യത്തെ ആദ്യ സമ്പന്നരില്‍ പ്രധാനിയും വ്യവസായ നിരയില്‍ നിന്നൊഴിവാക്കാനാകാത്ത ആളുമാണ്. അദ്ദേഹത്തിന് 18739 രൂപയാണ് ഒരു ദിവസം രത്തന്‍ ടാറ്റയുടെ വരുമാനം. വെറും 347 ഡോളര്‍ മാത്രം. ഒരു മാസത്തെ അദ്ദേഹത്തിന്റെ വരുമാനം 5.7 ലക്ഷം രൂപയാണ്. 7122 ഡോളര്‍ വരും ഈ തുക.
ഒരു മണിക്കൂറില്‍ വെറും 780 രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. 2012 ഡിസംബര്‍ മാസത്തിലാണ് അദ്ദേഹം ടാറ്റാ ഗ്രൂപ്പിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞത്. 2017 എന്‍ ചന്ദ്രശേഖരന്‍ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ ആയതോടെ രത്തന്‍ ടാറ്റ പൂര്‍ണമായും ചുമതലകള്‍ ഒഴിഞ്ഞു.ടാറ്റായുടെ കൂടെയുള്ള ജനറല്‍ മാനേജരായ ശന്തനു നായിഡുവിന്റെ പേര് പോലും പിന്‍ഗാമികളുടെ ലിസ്റ്റിലുണ്ട്.
അടുത്തകാലത്ത് മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായവും ചങ്ങാത്തവുമേകാന്‍ ബിരുദധാരികളും സഹാനുഭൂതിയുള്ളവരുമായ യുവാക്കളെ ലക്ഷ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പായ ഗുഡ്‌ഫെലോസില്‍ രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയിരുന്നു.ശന്തനു നായിഡുവാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകന്‍.പക്ഷെ ടാറ്റാ നിക്ഷേപിച്ച തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സ്റ്റാര്‍ട്ടപ്പ് നിയോഗിക്കുന്നയാള്‍ പ്രായമായ ആളുടെ വീട്ടില്‍ ആഴ്ചയില്‍ മൂന്ന് ദിവസം സന്ദര്‍ശനം നടത്തു.ഓരോ തവണയും നാല് മണിക്കൂര്‍ അവിടെ ചെലവിടും.മുതിര്‍ന്ന പൗരന് ആവശ്യമുള്ള സേവനങ്ങള്‍ നല്‍കും.ഒരു മാസത്തെ സൗജന്യ സേവനത്തിനു ശേഷം മാസം 5000 രൂപ വരിസംഖ്യയാണ് സേവനത്തിനായി ചെലവിടേണ്ടത്.മനശാസ്ത്രജ്ഞരുടെ കൂടി സഹായത്തോടെയാകും ഗുഡ്‌ഫെലോസിന് വേണ്ടി യുവാക്കളെ തെരഞ്ഞെടുക്കുക.ആകര്‍ഷകമായ ശമ്പളമാണ് തെരഞ്ഞെടുക്കപ്പെടുന്ന യുവതീയുവാക്കള്‍ക്ക് ലഭിക്കുന്നത്.
രത്തന്‍ ടാറ്റായുമായുള്ള ശന്തനുവിന്റെ സൗഹൃദവും പുതിയ സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങളും അതിലേക്കായുള്ള രത്തന്‍ ടാറ്റായുടെ നിക്ഷേപവും കൂടി കൂട്ടിക്കുഴച്ച് ടാറ്റാ ഗ്രൂപ്പിന്റെ ഭാവി കസേരയില്‍ ശന്തനുവിനെ പ്രതിഷ്ഠിക്കുന്ന തിരക്കിലാണ് പാപ്പരാസികള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.