Sections

റാലീസ് ഇന്ത്യ പുതിയ സിങ്ക് ഫെർട്ടിലൈസർ നയാസിങ്ക് പുറത്തിറക്കി

Friday, Dec 15, 2023
Reported By Admin
Nayazinc

കൊച്ചി: അഗ്രി ഇൻപുട്&സ് ഇൻഡസ്ട്രിയിലെ മുൻനിരക്കാരായ റാലീസ് ഇന്ത്യ ലിമിറ്റഡ് കൃഷി രീതികൾ ശക്തിപ്പെടുത്തുന്നതിനായുള്ള പുതിയ സിങ്ക് വളവുമായി രംഗത്ത്. മണ്ണിന് ഗുണകരമാകുന്ന രീതിയിൽ അതുല്യവും പേറ്റൻറ് ഉള്ളതുമായ നയാസിങ്ക് എന്ന ഉത്പന്നമാണ് റാലീസ് ഇന്ത്യ പുറത്തിറക്കുന്നത്.

സിങ്ക് സൾഫേറ്റിന് ബദലായി വളരെ മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഈ നവീന കണ്ടുപിടുത്തം, വിവിധ വിളകൾ, മണ്ണ്, കാർഷിക മേഖല എന്നിവിയിലുടനീളമുള്ള കാർഷിക രീതികളെ പരിവർത്തനം ചെയ്യുന്നതാണ്. ഇന്ത്യൻ കൃഷിരീതിക്ക് പൂർണമായും അനുയോജ്യമായ രീതിയിൽ സിങ്ക് സൾഫേറ്റിന് പകരമാകുന്നതും സർക്കാരിൻറെ ഫെർട്ടിലൈസർ കൺട്രോൾ ഓർഡറിന് അനുസൃതമായതും ഉയർന്ന ഗുണനിലവാരത്തിലുമുള്ളതാണ് നയാസിങ്ക്.

16 ശതമാനം സിങ്കിൻറെ സാന്നിധ്യമുള്ളതിനാൽ സിങ്ക് സൾഫേറ്റുമായി താരതമ്യം ചെയ്യുമ്പോൾ, സിങ്ക് സൾഫേറ്റിൻറെ പത്തിലൊന്ന് ഉപയോഗം കൊണ്ട്തന്നെ ഇത് സസ്യങ്ങൾക്ക് പരമാവധി സിങ്ക് പോഷകം പ്രദാനം ചെയ്യും. ഒമ്പതു ശതമാനം മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതിനാൽ സസ്യങ്ങളുടെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ പ്രകാശസംശ്ലേഷണത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. നെല്ല്, ഗോതമ്പ്, ചോളം, കരിമ്പ്, പയർ വർഗങ്ങൾ, എണ്ണക്കുരു, പച്ചക്കറികൾ, പരുത്തി, ചേമ്പ്, കടുക്, നിലക്കടല, സോയാബീൻ തുടങ്ങിയ വൈവിധ്യമാർന്ന വിളകൾക്ക് അനുയോജ്യമാണ് നയാസിങ്ക്.

ശാസ്ത്രത്തിലൂടെ കർഷകരെ സേവിക്കുക എന്ന ഞങ്ങളുടെ ദൗത്യം ഫലപ്രാപ്തിയണിഞ്ഞതിൻറെ തെളിവു കൂടിയാണ് നയാസിങ്ക് എന്ന് റാലീസ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സഞ്ജീവ് ലാൽ വ്യക്തമാക്കി. 45 ശതമാനത്തിലധികം ഇന്ത്യൻ മണ്ണിലും സസ്യലഭ്യതയുള്ള സിങ്കിൻറെ കുറവാണ് രേഖപ്പെടുത്തുന്നത്. ഇതിനുള്ള ഒരു നൂതന പരിഹാരമാണ് നയാസിങ്ക്. ഇത് മണ്ണിൻറെ ഉല്പ്പാദനക്ഷമത വർദ്ധിപ്പിക്കുകയും സുസ്ഥിരത മെച്ചപ്പെടുത്തുകയും ചെയ്യും. മനുഷ്യരിൽ, പ്രത്യേകിച്ച് കുട്ടികളിലും ശിശുക്കളിലും സിങ്ക് പോഷണം ഉള്ള പോലെ തന്നെ സസ്യങ്ങളിലും സിങ്ക് പോഷണത്തിന് പ്രാധാന്യമുണ്ട്. നയാസിങ്കിലെ ഞങ്ങളുടെ നിക്ഷേപങ്ങൾ ആരോഗ്യകരമായ മണ്ണിന് ശക്തമായ അടിത്തറ നല്കുന്നതു വഴി ആരോഗ്യമുള്ള രാജ്യത്തിനായി ആരോഗ്യകരമായ ഭക്ഷണം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മണ്ണിനുള്ള പോഷക പരിഹാരങ്ങളിലൂടെ വിളകളുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് റാലീസ് ഇന്ത്യ ലിമിറ്റഡ്. കർഷകർക്കും പരിസ്ഥിതിക്കും ഒരു പോലെ പ്രയോജനം ചെയ്യുന്ന, സുസ്ഥിര കാർഷിക രീതികളുടെ ഒരു പുതിയ യുഗം നയാസിങ്ക് കൊണ്ടുവരുമെന്ന കാര്യത്തിൽ കമ്പനിക്ക് ഉറപ്പുണ്ട്.

റാലീസ് ഇന്ത്യയുടെ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.rallis.com ദയവായി സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.