Sections

ഗോദ്റെജ് പ്രൊഫഷണലിന്റെ ഡൈമൻഷൻ ഓംബ്രെയേജ് കളക്ഷൻ ഹെയർ ഷോയുടെ ഷോസ്റ്റോപ്പറായി രജിഷ വിജയൻ

Thursday, Dec 14, 2023
Reported By Admin
Godrej

കൊച്ചി: ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (ജിസിപിഎൽ) ഹെയർകെയർ, കളർ, സ്റ്റൈലിങ്, കെരാറ്റിൻ ഉൽപ്പന്നങ്ങളുടെ പ്രൊഫഷണൽ ഹെയർ ബ്രാൻഡായ ഗോദ്റെജ് പ്രൊഫഷണൽ, രജിഷ വിജയനെ റാംപിൽ ഷോസ്റ്റോപ്പറായി എത്തിച്ച് ഹെയർ ഷോ സംഘടിപ്പിച്ചു. വ്യക്തിത്വം, ഉൾച്ചേർക്കൽ, സ്വയം പ്രകടിപ്പിക്കൽ എന്നിവയെ ഊർജസ്വലമായ ഹെയർ കളറിലൂടെ ഉൾക്കൊള്ളാനുള്ള ബ്രാൻഡിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ആകർഷകമായ ഡൈമൻഷൻ-ഓംബ്രെയേജ് കളക്ഷൻ ഹെയർ കളർ ലുക്കിൽ അണിഞ്ഞൊരുങ്ങിയാണ് രജിഷ റാംപിലെത്തിയത്. ഗോദ്റെജ് പ്രൊഫഷണലിന്റെ ഡൈമൻഷൻ-ഓംബ്രെയേജ് കളക്ഷനിൽ നിന്നുള്ള മനോഹരമായ വിവിധ ഹെയർ കളർ പ്രദർശിപ്പിക്കാൻ പ്രതിഭാധനരായ മോഡലുകളുടെ ഒരു നിരയും റൺവേയിൽ എത്തി.

പ്രൊഫഷണൽ ബ്യൂട്ടി ഇന്ത്യ എക്സ്പോ 2023ന്റെ ഭാഗമായി കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഹെയർ ഷോ സംഘടിപ്പിച്ചത്. പ്രശസ്ത സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റുകളും ടെക്നിക്കൽ അംബാസഡറുമായ ശൈലേഷ് മൂല്യ, സിൽവിയ ചെൻ, നജീബ് റഹ്മാൻ എന്നിവരുമായി ചേർന്ന് ആകർഷകമായ മാസ്റ്റർക്ലാസും ഗോദ്റെജ് പ്രൊഫഷണൽ സംഘടിപ്പിച്ചു. അവരുടെ വൈദഗ്ധ്യം സദസ്സുമായി പങ്കിട്ടതിനൊപ്പം ഹെയർ ആൻഡ് ബ്യൂട്ടി രംഗത്തെ ഏറ്റവും പുതിയ ട്രെൻഡുകൾ, സാങ്കേതികതകൾ, പുതുമകൾ എന്നിവയെ കുറിച്ചും മൂവരും സംസാരിച്ചു.

ഗോദ്റെജ് പ്രൊഫഷണലുമായി പങ്കാളിയാകാനും, അവരുടെ ഡൈമൻഷൻ-ഓംബ്രെയേജ് കളക്ഷൻ അണിയാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു രജിഷ വിജയൻ പറഞ്ഞു. അതിശയിപ്പിക്കുന്ന മുടി നിറങ്ങൾക്കപ്പുറം, വൈവിധ്യത്തെ ആശ്ലേഷിക്കുകയും വ്യക്തിത്വത്തെ ആഘോഷിക്കുകയും ചെയ്യുകയെന്ന ശക്തമായ ഒരു സന്ദേശവും ഈ ശേഖരം ഉൾക്കൊള്ളുന്നു. എല്ലായ്പ്പോഴും ആത്മപ്രകാശനത്തിന്റെ ആകർഷകമായ രൂപമാണ് ഹെയർ കളറെന്നും രജിഷ വിജയൻ കൂട്ടിച്ചേർത്തു.

ഒരു ബ്രാൻഡ് എന്ന നിലയിൽ, തങ്ങളുടെ ഉൽപ്പന്നങ്ങൾ ആർക്കും ഉപയോഗിക്കാൻ കഴിയുമെന്ന് എല്ലായ്പ്പോഴും വിശ്വസിക്കുന്നുവെന്നും, അതാണ് ഗോദ്റെജ് പ്രൊഫഷണലിനെ ഹെയർ കളർ വിഭാഗത്തിൽ മുൻനിര ബ്രാൻഡാക്കുന്നതെന്നും ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎൽ) ഹെയർ കെയർ വിഭാഗം മേധാവി നീരജ് സെങ്കുട്ടുവൻ പറഞ്ഞു. പ്രൊഫഷണൽ ബ്യൂട്ടി ഇന്ത്യ എക്സ്പോ 2023ലെ തങ്ങളുടെ പങ്കാളിത്തത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ ഹെയർ ഷോയിൽ, ഹെയർ കളർ, ഹെയർ കെയർ ഉൽപ്പന്നങ്ങൾക്കൊപ്പം ഡൈമൻഷൻ-ഓംബ്രെയേജ് കളക്ഷൻ എന്ന ഏറ്റവും പുതിയ ശേഖരവും ഞങ്ങൾ അവതരിപ്പിച്ചു. ഹെയർ ഷോയുടെ ഷോസ്റ്റോപ്പറായി രജിഷ വിജയനെ അണിനിരത്തുന്നതിൽ സന്തോഷമുണ്ട്. ഹെയർകെയർ, കളർ, സ്റ്റൈലിങ്, കെരാറ്റിൻ ഉൽപ്പന്നങ്ങളുടെ ശ്രേണി ഉയർത്തിക്കാട്ടുന്ന ഇത്തരം കൂടുതൽ സംരംഭങ്ങൾ ഏറ്റെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷോയുടെ ഭാഗമായി സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുകളായ ശൈലേഷ് മൂല്യ, സിൽവിയ ചെൻ, നജീബ് റഹ്മാൻ എന്നിവർ പ്രത്യേക സെഷൻ സംഘടിപ്പിച്ച് ഗോദ്റെജ് പ്രൊഫഷണലിന്റെ ഡൈമൻഷൻ-ഓംബ്രെയേജ് കളക്ഷനിൽ നിന്നുള്ള ആകർഷകമായ ഹെയർ കളർ പ്രദർശിപ്പിച്ചു. ട്രെൻഡിങ് ഹെയർകട്ടുകളെക്കുറിച്ചും നാലുതരം ഹെയർ കളറിങ് ടെക്നിക്കുകളെക്കുറിച്ചും സ്റ്റൈലിസ്റ്റുകളുടെ വിജ്ഞാനപ്രദമായ സംവാദത്തോടെയാണ് സ്റ്റൈലിങ് സെഷൻ ആരംഭിച്ചത്. തുടർന്ന് ഹെയർ കളറും, സ്റ്റൈൽ ചെയ്ത മുടിയും സ്റ്റേജിൽ തത്സമയം പ്രദർശിപ്പിച്ചു. സലൂണുകളിൽ ഈ സ്റ്റൈലുകൾ പുനഃസൃഷ്ടിക്കുന്നതിനുള്ള എളുപ്പവഴികളും അവർ വെളിപ്പെടുത്തി.

വ്യക്തിത്വം, ഉൾച്ചേർക്കൽ, സ്വയം പ്രകടിപ്പിക്കൽ എന്നിവയുടെ സന്ദേശവുമായി സൗന്ദര്യത്തെ കൂട്ടിച്ചേർക്കുന്ന ഗോദ്റെജ് പ്രൊഫഷണലിന്റെ ഒരു ക്യാമ്പയിനാണ് ഡൈമൻഷൻ-ഓംബ്രെയേജ് കളക്ഷൻ. ക്യാമ്പയിനിന്റെ ഭാഗമായി, സാൻഡ്സ്റ്റോൺ ഓംബ്രെയേജ്, ഓബൺ ഓംബ്രെയേജ്, ക്രിംസൺ ഓംബ്രെയേജ്, പേൾ സ്ക്വയർ എന്നിങ്ങനെയുള്ള നാല് ആകർഷകമായ നിറങ്ങൾ ഡൈമൻഷൻ-ഓംബ്രെയേജ് കളക്ഷൻ അവതരിപ്പിക്കുന്നു. 34 ഹെയർ കളർ ഷേഡുകൾ അടങ്ങിയ കളർ ശ്രേണിയാണ് ഗോദ്റെജ് പ്രൊഫഷണൽ വാഗ്ദാനം ചെയ്യുന്നത്. വ്യത്യസ്തമായ ഹെയർ കളർ ശ്രേണിക്ക് പുറമെ, കെരാറ്റിൻ ട്രീറ്റ്മെന്റുകൾ പോലുള്ള രൂപാന്തര ചികിത്സകൾക്കൊപ്പം സ്റ്റൈലിങ് ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും ഗോദ്റെജ് പ്രൊഫഷണൽ വാഗ്ദാനം ചെയ്യുന്നു. കൂടാതെ മുടിയുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്ന ഷാംപൂ, ഹെയർ മാസ്ക്, സെറം എന്നിവയുൾപ്പെടെയുള്ള മുടി സംരക്ഷണ ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണിയും ബ്രാൻഡിനുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.