- Trending Now:
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട റൈറ്റ് ആം ലെഗ് സ്പിന്‍ ബൗളര്‍ ആണ് യുവേന്ദ്ര ചാഹല്‍. ഐപിഎല്‍ ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ കൊല്‍ക്കത്ത 7 റണ്‍സിന് തകര്‍ത്തപ്പോള്‍ നിര്‍ണായകമായത്. ഒരു ഹാട്രിക് ഉള്‍പ്പെടെ ചഹാല്‍ നേടിയ അഞ്ച് വിക്കറ്റ് പ്രകടനം ആയിരുന്നു . ഹാട്രിക് നേടിയതിനു ശേഷമുള്ള താരത്തിന് സെലിബ്രേഷന്‍നും തരംഗമായി മാറി. 2019 ലോകകപ്പിലെ ബൗണ്ടറി ലൈനില്‍ ചാഹലിന്റെ കിടപ്പ് വൈറലായിരുന്നു. ഹാട്രിക് നേടിയതിനുശേഷം ഗ്രൗണ്ടില്‍ അതേ പോസില്‍ കിടന്നാണ് ചാഹല്‍ ട്രോളുകള്‍ക്ക് മറുപടി നല്‍കിയത്.
രാജസ്ഥാന്‍ റോയല്‍സ് 6.5 കോടി രൂപയ്ക്കാണ് ചാഹലിനെ ടീമിലേക്ക് എടുത്തത്. അഞ്ചു മില്യണ്‍ രൂപയാണ് ചാഹലിന്റെ സമ്പത്തായി കണക്കാക്കുന്നത്. 50 ലക്ഷം രൂപ മാസ വരുമാനം ഉള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് ചാഹല്‍. വാര്‍ഷിക വരുമാനം ഏഴു കോടി രൂപയും. പ്രമുഖ കായിക ഉല്‍പ്പന്ന വിതരണക്കാരായ നൈക്കിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ഇദ്ദേഹം. ഭാരത് പേ എന്ന് യുപിഐ ഐഡി സേവന ദാതാക്കളുടെ അംബാസഡറായും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു. അസുവു എന്ന കോണ്‍ടാക്ട് ലെന്‍സ് കമ്പനിയുടെയും ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ചാഹല്‍. ചാഹലിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും ആഹ്ലാദ പ്രകടനവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.