Sections

രജനിക്ക് 150 കോടി വരെ പ്രതിഫലം ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

Tuesday, Oct 18, 2022
Reported By MANU KILIMANOOR

രജനിയുടെ സിനിമകള്‍ പഴയ പോലെ വിജയിക്കുന്നില്ല

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ മികച്ച താരങ്ങളിലൊരാളാണ് രജനികാന്ത്. ആരാധകരുടെ വന്‍ തള്ളിക്കയറ്റമാണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളുടെയും പ്രത്യേകത. ഇത്രത്തോളം ആരാധക പിന്തുണയുള്ള താരത്തിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങള്‍ക്കൊന്നും പ്രതീക്ഷിച്ച വിജയം നേടിയെടുക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതും വസ്തുതയാണ്.2018-ല്‍ കാലാ മുതല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ മോശം പ്രകടനമാണ് നടത്തുന്നത്. ഒരു ഘട്ടത്തില്‍, രജനിചിത്രങ്ങള്‍ക്ക് തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ നിലവില്‍ സ്ഥിതി ഇങ്ങനെയൊക്കെ ആണെങ്കിലും വമ്പന്‍ പ്രതിഫലം നല്‍കി താരത്തെ വിളിക്കാന്‍ നിര്‍മാതാക്കള്‍ മത്സരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

150 കോടി വരെയാണ് താരത്തിന് പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെടുന്നത്. ഈ കണക്ക് ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്, ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംവിധായകന്‍ നെല്‍സണിനൊപ്പമാണ് രജനികാന്തിന്റെ അടുത്ത ചിത്രം.നെല്‍സണും ഇത്രയും വലിയ ബജറ്റില്‍ ജോലി ചെയ്യുന്ന പതിവില്ല.നെല്‍സനൊപ്പമുള്ള ജയിലറിന് ശേഷം ഡോണ്‍ സംവിധായകന്‍ സിബി ചക്രവര്‍ത്തിക്കൊപ്പം ഒരു സിനിമ ചെയ്യാനും രജനി പദ്ധതിയിട്ടിട്ടുണ്ട്, അതിനുശേഷം മണിരത്‌നത്തിനൊപ്പം പ്രവര്‍ത്തിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.