Sections

കാലതാമസം ഒഴിവാകും, പൂര്‍ണമായും ഡിജിറ്റല്‍ ആകാനൊരുങ്ങി റെയില്‍വേ

Friday, Sep 30, 2022
Reported By admin
railway

നേരിട്ട് ബുക്ക് ചെയ്യുമ്പോഴുളള കാലതാമസം ഇതോടെ ഒഴിവാകും

 

പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റെയില്‍വേ മന്ത്രാലയം ചരക്ക് കൊണ്ടുപോകുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. നവംബര്‍ ഒന്ന് മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ചരക്ക് ഇടപാടുകള്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റലൈസേഷനിലേക്ക് നീങ്ങുന്നതെന്ന് റെയില്‍വേ മന്ത്രാലയം പറഞ്ഞു.

സൈനിക ഗതാഗതം, പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കൊണ്ടുപോകുന്ന ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കില്ല. പുതിയ നയം വരുന്നതോടെ ചരക്ക് നീക്കത്തിന് വാഗണുകള്‍ ബുക്ക് ചെയ്യാന്‍ ഗുഡ്‌സ് ക്ലാര്‍ക്കിനെ സമീപിക്കുന്ന രീതിക്ക് മാറ്റം വരും. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (CRIS), ഫ്രൈറ്റ് ഓപ്പറേഷന്‍സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് എന്നിവ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ (FOIS) ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. 2024-ഓടെ ''ഹംഗ്രി ഫോര്‍ കാര്‍ഗോ'' പ്രോഗ്രാമിന് കീഴില്‍ 2000 ദശലക്ഷം ടണ്‍ (MT) ചരക്ക് നീക്കം റെയില്‍വേ ഉദ്ദേശിക്കുന്നു. വാഗണുകള്‍ നേരിട്ട് ബുക്ക് ചെയ്യുമ്പോഴുളള കാലതാമസം ഇതോടെ ഒഴിവാകുമെന്നാണ് പ്രതീക്ഷ.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.