Sections

കല്‍ക്കരി വറ്റിയ ഇന്ത്യ; ഊര്‍ജ്ജപ്രതിസന്ധി മറികടക്കാന്‍ നെട്ടോട്ടമോടി കേന്ദ്രം

Sunday, May 01, 2022
Reported By admin
coal

കല്‍ക്കരി നീക്കം വേഗത്തിലാക്കാന്‍ 517 കല്‍ക്കരി വാഗണുകളാണ് റെയില്‍വേ സജ്ജമാക്കിയിരിക്കുന്നത്. ഇവയുടെ ഗതാഗതം സുഗമവും വേഗത്തിലുമാക്കാന്‍ മെയ് എട്ടു വരെ യാത്രാ ട്രെയിനുകളുടെ റദ്ദാക്കല്‍ തുടരുമെന്നാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

 

രാജ്യത്തെ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജിത ശ്രമം. നിലവില്‍ സ്റ്റോക്ക് ഉള്ള കല്‍ക്കരി എത്രയും വേഗം താപനിലയങ്ങളില്‍ എത്തിക്കാനാണ്  കല്‍ക്കരി മന്ത്രാലയം ശ്രമം നടത്തുന്നത്. യുദ്ധ കാലാടിസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനാണ് നീക്കം. ഇതിനായി മെയില്‍, എക്‌സ്പ്രസ്സ്, പാസഞ്ചര്‍ ട്രെയിനുകളടക്കം 753 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

കല്‍ക്കരി നീക്കം വേഗത്തിലാക്കാന്‍ 517 കല്‍ക്കരി വാഗണുകളാണ് റെയില്‍വേ സജ്ജമാക്കിയിരിക്കുന്നത് . ഇവയുടെ ഗതാഗതം സുഗമവും വേഗത്തിലുമാക്കാന്‍ മെയ് എട്ടു വരെ യാത്രാ ട്രെയിനുകളുടെ റദ്ദാക്കല്‍ തുടരുമെന്നാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 713 ട്രിപ്പുകളും വടക്കന്‍ റെയില്‍വേയില്‍ 40 ട്രിപ്പുകളുമാണ് ഇതുവരെ റദ്ദാക്കിയിട്ടുള്ളത്. മണ്‍സൂണിന് മുന്‍പ് കൂടൂതല്‍ കല്‍ക്കരി സ്റ്റോക്ക് താപ വൈദ്യുതി നിലയങ്ങളില്‍ എത്തിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

അതേസമയം കല്‍ക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം നടത്തുകയാണ്  കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് സ്റ്റോക്ക് ഉള്ള കല്‍ക്കരി ഉടന്‍ താപനിലയങ്ങളില്‍ എത്തിക്കുമെന്നാണ് കല്‍ക്കരി മന്ത്രാലയം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 27.2 ശതമാനം അധികം കല്‍ക്കരിയാണ് ഇത്തവണ കോള്‍ ഇന്ത്യ ലിമിറ്റഡ് ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത് . നിലവില്‍ പ്രതിസന്ധി ഇല്ലെന്നും കല്‍ക്കരി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനായി മെയില്‍, എക്‌സ്പ്രസ്സ്, പാസഞ്ചര്‍ ട്രെയിനുകളടക്കം 657 ട്രെയിനുകള്‍ കേന്ദ്രം റദ്ദാക്കിയിരുന്നു. കൂടൂതല്‍ റാക്കുകള്‍ സജ്ജജമാക്കി കല്‍ക്കരി ട്രെയിനുകള്‍ ഓടിക്കാനാണ് പുതിയ നടപടി.

അതേസമയം കല്‍ക്കരി ക്ഷാമം മൂലം രാജ്യത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്ത് കെ എസ് ഇ ബി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട്  അധിക വൈദ്യുതി മെയ് 31 വരെ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. 

 

Story highlights: Trains being cancelled operate in non-priority sectors and less busy routes. This decision has been taken to prioritise the movement of coal


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.