- Trending Now:
ഇടുക്കി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോഗ്രാഫർമാരെ താൽക്കാലികമായി നിയമിക്കുന്നതിന് നവംബർ 16 ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. എസ്എസ്എൽസി, ഡിപ്ളോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി / ബിഎസ് സി എം ആർ ട്ടി വിത്ത് കേരള പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉളളവർക്ക് പങ്കെടുക്കാം. പ്രവ്യത്തി പരിചയമുളളവർക്കും, പരിസര പ്രദേശങ്ങളിലുളള ആളുകൾക്കും മുൻഗണന ഉണ്ടായിരിക്കും. താൽപര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 04862 299574.
ചെന്നീർക്കര കേന്ദ്രീയവിദ്യാലത്തിൽ കരാർ അടിസ്ഥാനത്തിൽ ആർട്ട് ഇൻസ്ട്രക്ടർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ തസ്തികകളിൽ പാനൽ തയാറാക്കുന്നതിനുളള അഭിമുഖം നവംബർ 20 ന് നടക്കും. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ ഒമ്പതിന്. ഫോൺ: 0468 2256000.
പളളിക്കൽ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ കം ഐടി അസിസ്റ്റന്റ് ഒഴിവിലേക്ക് ബികോമും പിജിഡിസിഎ യും യോഗ്യതയുളള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ 16. ഫോൺ: 04734 288621.
മാവേലിക്കര ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള മാവേലിക്കര മുനിസിപ്പാലിറ്റിയിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിൽ നിലവിലുളള എൻ. സി.എ ഒഴിവിൽ നിയമനം നടത്തുന്നു. ഇതിനായി മുനിസിപ്പാലിറ്റിയിൽ സ്ഥിര താമസമുള്ള മുസ്ലീം, ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ, ധീവര വിഭാഗങ്ങളിൽപെട്ട യോഗ്യതയുളള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ 18 നും 46 നും മദ്ധ്യേ പ്രായമുള്ളവരും പത്താം ക്ലാസ്സ് പാസ്സാകാത്തവരും എഴുത്തും വായനയും അറിയാവുന്നവരും ആയിരിക്കണം. അപേക്ഷകൾ നവംബർ 25ന് വൈകിട്ട് 5 ന് മുൻപായി മാവേലിക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ് ഓഫീസിൽ സമർപ്പിക്കണം. ഈ വിജ്ഞാപനപ്രകാരം മുസ്ലീം, ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ, ധീവര എന്നീ സംവരണ വിഭാഗങ്ങൾക്ക് വേണ്ടി മാത്രം തയ്യാറാക്കപ്പെടുന്ന സെലക്ഷൻ ലിസ്റ്റുകൾ, 2024 ഒക്ടോബർ എട്ടിന് മാവേലിക്കര മുനിസിപ്പാലിറ്റിയിൽ നിലവിൽ വന്ന അങ്കണവാടി ഹെൽപ്പർ സെലക്ഷൻ ലിസ്റ്റിന്റെ കാലാവധിയ്ക്കുളളിൽ മുസ്ലീം, ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ, ധീവര വിഭാഗങ്ങൾക്കായി നീക്കി വച്ചിട്ടുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതുവരെ മാത്രം പ്രാബല്യത്തിൽ ഉണ്ടായിരിക്കുന്നതാണെന്ന് മാവേലിക്കര ശിശു വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0479- 2342046.
ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ അസി.പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം നവംബർ 19 ന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും. താത്പര്യമുള്ളവർ ജനന തീയതി, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങൾക്ക് https://tdmcalappuzha.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക
സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 10 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെൻറുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്കിൽ സെൻറർ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. യോഗ്യത എംബിഎ/എം.എസ്.ഡബ്ല്യു/ബി.എസ്.സി അഗ്രികൾച്ചർ/ബി.ടെക്. പ്രായ പരിധി 20 വയസ് മുതൽ 35 വയസ് വരെ. താൽപര്യമുള്ളവർ സമഗ്ര ശിക്ഷാ കേരളയുടെ ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്ററുടെ കാര്യാലയത്തിൽ നവംബർ 20 ന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് - ഇൻ - ഇന്റർവ്യൂവിൽ ഹാജരാകണം .ഫോൺ: 04772239655.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.