Sections

സ്ഥിര വരുമാനത്തിന് മുയല്‍ വളര്‍ത്തല്‍ മികച്ച വഴി; വിപണി പിടിക്കാന്‍ വഴിയുണ്ട്‌

Monday, Nov 29, 2021
Reported By admin
rabbit

ചുരുങ്ങിയ കാലം കൊണ്ട് മുതല്‍മുടക്കില്‍ നിന്ന് വലിയ തുക ലാഭമുണ്ടാക്കാന്‍

 

ലോക്ഡൗണ്‍ കാലത്ത് നമ്മുടെ നാട്ടില്‍ ധാരാളം പേര്‍ മുയല്‍വളര്‍ത്തലിലേക്ക് തിരിഞ്ഞിട്ടുണ്ട്.പരിപാലിക്കാനുള്ള സൗകര്യവും വന്‍ ആദായവും തന്നെയാണ് മുയല്‍ വളര്‍ത്തലിലേക്ക് യുവാക്കളെ പോലും ആകര്‍ഷിക്കുന്നത്.അമേരിക്ക,ചൈന പോലുള്ള രാജ്യങ്ങളില്‍ വ്യവസായിക അടിസ്ഥാനത്തില്‍ മുയലുകളെ വളര്‍ത്തുന്നെങ്കിലും നമ്മുടെ രാജ്യത്ത് മുയല്‍ വളര്‍ത്തലിന് വേണ്ടത്ര പ്രചാരം ലഭിച്ചിരുന്നില്ല.

ചുരുങ്ങിയ കാലം കൊണ്ട് മുതല്‍മുടക്കില്‍ നിന്ന് വലിയ തുക ലാഭമുണ്ടാക്കാന്‍ സാധിക്കുന്ന മേഖലതന്നെയാണ് മുയല്‍ വളര്‍ത്തല്‍.വീട്ടമ്മമാര്‍ക്കും,വിദ്യാര്‍ത്ഥികള്‍ക്കും വരെ പരിമിതമായ സ്ഥലത്ത് പോലും മുയല്‍ കൃഷി ആരംഭിക്കാം.

അലങ്കാരത്തിനെന്നതിനെക്കാള്‍ മയുല്‍ ഇറച്ചിക്കുള്ള ഡിമാന്റ് തന്നെയാണ് മുയല്‍ വളര്‍ത്തലില്‍ ലാഭം കൊണ്ടുതരുന്നത്.ഗുണമേന്മയും വിലക്കുറവുമുള്ള മുയലിറച്ചിക്ക് ആവശ്യക്കാര്‍ ഒരുപാട് ഉണ്ട്.കൊളസ്‌ട്രോളും കൊഴുപ്പും കുറവായതിനാല്‍ ഹൃദയരോഗികള്‍ക്ക് പോലും മുയലിറച്ചി അനുയോജ്യമാണ്.

അഞ്ച് മുയലുകള്‍ക്ക് ഒരു ആണ്‍മുയല്‍ എന്ന അനുപാതത്തിലാണ് വളര്‍ത്തേണ്ടത്. 
ശരാശരി ഒരു മാസം മാത്രം ഗര്‍ഭകാലാവധിയുള്ള മുയലുകള്‍ വര്‍ഷത്തില്‍ അഞ്ച് തവണയെങ്കിലും പ്രസവിക്കുന്നു.ഒരു വര്‍ഷത്തില്‍  30 കുഞ്ഞുങ്ങളെയെങ്കിലും ലഭിക്കും.പെണ്‍മുയലിന് ആറ് മാസം പ്രായമാകുന്നതോടെ പ്രസവിച്ചു തുടങ്ങും..പെണ്‍മുയലുകളെ ഏത് അവസരത്തിലും ഇണചേര്‍ക്കാന്‍ സാധിക്കും.ഒരു പ്രസവത്തില്‍ ആറ് മുതല്‍ എട്ട് വരെ കുഞ്ഞുങ്ങളാണ് ഉണ്ടാകുന്നത്.ചിലപ്പോള്‍ ഇതില്‍ കൂടുതലും കുഞ്ഞുങ്ങളുണ്ടാകാറുണ്ട്. ദിവസത്തില്‍ ഒരുതവണയെങ്കിലും അമ്മ കുട്ടികളെ മുലയൂട്ടണം.ആറ് ആഴ്ച ആകുമ്പോള്‍ കുഞ്ഞുങ്ങളെ അമ്മയില്‍ നിന്ന് വേര്‍പ്പെടുത്താം.

മുയലുകള്‍ക്ക് തീറ്റചെലവും കുറവാണ്.മുതിര്‍ന്നവയ്ക്ക് 200 ഗ്രാമോളം പച്ചിലകളും 120 ഗ്രോമോളം ഖര ആഹാരവും മതിയാകും.ഇറച്ചിക്ക് പുറമെ മുയലിന്റെ തോലിനും ആവശ്യക്കാരുണ്ട്.ഇവയുടെ മൃദുരോമങ്ങള്‍ ഉപയോഗിച്ച് കുപ്പായങ്ങള്‍,തൊപ്പികള്‍,വാനിറ്റി ബാഗുകള്‍,കളിപ്പാട്ടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നു.കേരളത്തില്‍ ഇവയുടെ സംഭരണമൊന്നും ഇതുവരെ വലിയ രീതിയില്‍ കാണാന്‍ സാധിച്ചിട്ടില്ല. മറ്റൊരു വസ്തു മുയല്‍കാഷ്ഠം ആണ് നല്ല ജൈവവളം എന്ന നിലയില്‍ ഇതും വില്‍പ്പന നടത്താവുന്നതാണ്.

ഇറച്ചിക്ക് ഉപയോഗിക്കാവുന്നവ,രോമത്തിന് വേണ്ടി വളര്‍ത്താന്‍ സാധിക്കുന്നവ,വളര്‍ത്താന്‍ വേണ്ടിയുള്ളവ,ലാബുകളിലും മറ്റു പരീക്ഷണങ്ങള്‍ക്കും വേണ്ടി വളര്‍ത്തുന്നവ എന്നിങ്ങനെ മുയലുകളെ നമുക്ക് വേര്‍തിരിക്കാം.ഇന്ത്യയില്‍ ഇറച്ചിക്കും പെറ്റ്‌സ് എന്ന നിലയിലുമാണ് മുയലിന് സ്വീകാര്യത.ഇവിടെ കാണുന്ന മുയലുകള്‍ ഇടത്തരം വലുപ്പമുള്ളവയാണ്.ഇവയ്ക്ക് കുറഞ്ഞത് 5 കിലോയോളം തൂക്കം കാണും.ഇവയില്‍ േ്രഗ ജയന്റ്,വൈറ്റ് ജയന്റ്,സോവിയറ്റ് ചിഞ്ചില എന്നവ കേരളത്തില്‍ സുലഭമാണ്.അങ്കോറകളാണ് രോമത്തിനായി വളര്‍ത്തുന്നത്.പെറ്റ്‌സ് ആക്കി മാറ്റാന്‍ ലോപ്,ഡച്ച്-ഇംഗ്ലീഷ് ജനുസ് എന്നിവയൊക്കെയുണ്ട്.

മുയല്‍ക്കൂട് നിര്‍മ്മിക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്. കൂട് കമ്പ് കൊണ്ടോ കമ്പിവേലി കൊണ്ടോ നിര്‍മ്മിക്കാം. വായുസഞ്ചാരമുള്ളതും ഇഴജന്തുക്കള്‍ കിടക്കാത്ത രീതിയിലും വേണം കൂട് നിര്‍മ്മിക്കൂവാന്‍. കൂടുകളുടെ ശുചിത്വമില്ലായ്മ രോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും. പ്രജനനത്തിനുള്ള മുയലുകള്‍ക്ക് ഒന്നിന് 90 സെ.മി നീളവും 70 സെ.മി വീതിയും 50 സെ. മി ഉയരവുമുള്ള കൂടുകള്‍ ആവശ്യമാണ്.

ഹോട്ടലുകളില്‍ നേരിട്ടും അല്ലാതെയും മുയലിറച്ചി വില്‍ക്കാം.ഇറച്ചിയായി നല്‍കുന്നതിനെക്കാല്‍ മുയലിനെ നല്‍കുന്നതാണ് രീതി.ഫെയ്‌സ്ബുക്ക്,ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകളും വില്‍പ്പനയ്ക്കായി ഉപയോഗിക്കാം.1 മാസം പ്രായമായ കുഞ്ഞുങ്ങളെയാണ് പെറ്റ്‌സ് ആയി വില്‍ക്കുന്നതും ഇതിനും സോഷ്യല്‍മീഡിയ പ്രധാന ടൂള്‍ ആയി ഉപയോഗിക്കാം.ചെറിയ കടകളില്‍ കുഞ്ഞുങ്ങളെ എത്തിച്ചു നല്‍കുകയും ചെയ്യാം.

കുഞ്ഞുങ്ങളെ ചെറിയ പ്രായത്തില്‍ തന്നെ വിറ്റുപോകാത്തതാണ് ഈ മേഖലയിലെ പ്രധാന വെല്ലുവിളി.ഒപ്പം കോഴിയിറച്ചി പോലെയൊന്നും ഡിമാന്റുകള്‍ ഹോട്ടലുകളിലില്ലാത്തത് ഇറച്ചി മേഖലയിലും ബുദ്ധിമുട്ടുകളുണ്ടാക്കും അതുകൊണ്ട് ചെറിയ രീതിയില്‍ തന്നെ മുയല്‍ വളര്‍ത്തല്‍ ആരംഭിക്കുന്നതാണ് നല്ലത്.വളരെ പെട്ടെന്ന് പെറ്റുപെരുകുമെന്നതിനാല്‍ ഡിമാന്റ് അനുസരിച്ച് മാത്രം പ്രജനനം നടത്തുന്നതാണ് നല്ലത്.

ചെറിയൊരു മുയല്‍ ഫാം എങ്ങനെ ആരംഭിക്കാം എന്ന് നോക്കാം.

500 സ്‌ക്വയര്‍ഫീറ്റ് സ്ഥരപരിധിയില്‍ ഏകദേശം 80 മുതല്‍ 100 വരെ മുയലുകള്‍ വളര്‍ത്താന്‍ സാധിക്കും.ടെറസിലോ,പിന്‍ഭാഗത്തോ,ബാല്‍ക്കണിയിലോ എവിടെ വേണോ ഫാം സെറ്റ് ചെയ്യാന്‍ സാധിക്കും.

ഫാം തുടങ്ങാനായി ചെറിയ മുയല്‍ കുഞ്ഞുങ്ങളെ ആണ് വാങ്ങേണ്ടത്.ആദ്യഘട്ടത്തില്‍ 30 ഓളം കുഞ്ഞുങ്ങളെ വരെ ഉള്‍പ്പെടുത്താം.പറമ്പുകളില്‍ നിന്ന് പച്ചിലകളും,ഉണക്കകപ്പയും,പച്ചക്കറി അവശിഷ്ടങ്ങളും ഒക്കെ നല്‍കിയാല്‍ തന്നെ ആരോഗ്യസമ്പുഷ്ടമായ തീറ്റ റെഡി.

ഫാമും പരിസരവും സ്ഥിരമായി വൃത്തിയാക്കണം.മുയല്‍ കാഷ്ഠം ജൈവവളമാക്കി മാറ്റി ചെറിയ തോതില്‍ വില്‍പ്പന നടത്താം.മുയലുകള്‍ക്ക് രോഗങ്ങള്‍ വരാതിരിക്കാന്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധവേണം,ആന്റിസെപ്റ്റിക് സ്േ്രപ ചെയ്തും കൂടും പരിസരവും സൂക്ഷിക്കാം.എല്ലാ സമയം വെള്ളം കൂടുകളില്‍ ലഭ്യമാക്കാന്‍ ശ്രദ്ധിക്കണം.

ഗര്‍ഭിണിയാകുന്ന മുയലുകളെ കൃത്യമായി മാറ്റി സൂക്ഷിക്കണം.അവയ്ക്ക് തീറ്റ മറ്റുള്ളവയെക്കാള്‍ കൂടുതല്‍ നല്‍കാനുംശ്രദ്ധിക്കണം.പൊതുവെ മുയലുകള്‍ ഇണചേര്‍ന്ന് 10 മുതല്‍ 14 ദിവസത്തിനുള്ളില്‍ ഗര്‍ഭിണിയാകാറുണ്ട്.ഇതൊക്കെ നിരീക്ഷിക്കേണ്ടതുണ്ട്.പ്രസവിച്ചാലും കുഞ്ഞുങ്ങള്‍ക്ക് തള്ളമുയല്‍ മുലയൂട്ടുന്നുണ്ടോ, അവയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നോ തുടങ്ങിയവ ശ്രദ്ധിക്കണം.
 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.