Sections

യെസ് ബാങ്കിന്റെ തലപ്പത്തേക്ക് വീണ്ടും ഗാന്ധി

Friday, Sep 23, 2022
Reported By admin
banking

2017 ഏപ്രിലിലാണ് ഡെപ്യൂട്ടി ഗവര്‍ണറായി ആര്‍ബിഐയില്‍ നിന്ന് ഗാന്ധി പിന്മാറിയത്

 

യെഎസ് ബാങ്കിന്റെ നോണ്‍-എക്‌സിക്യൂട്ടീവ് പാര്‍ട്ട്-ടൈം ചെയര്‍മാന്‍ ആയി ആര്‍.ഗാന്ധിയെ നിയമിച്ചു.  3 വര്‍ഷമാണ് കാലാവധി. റിസര്‍വ് ബാങ്ക് മുന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ ആണ് ആര്‍.ഗാന്ധി.

2019ലും 2021 മെയ് വരെ കാലാവധിയില്‍ ആര്‍ ഗാന്ധിയെ യെസ് ബാങ്കിന്റെ അഡീഷണല്‍ ഡയറക്ടറായി കേന്ദ്ര ബാങ്ക് നിയമിച്ചിരുന്നു. ആ കൊല്ലം മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസത്തില്‍ യെസ് ബാങ്ക് 1507 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു.നഷ്ടത്തിലായ ബാങ്കിനെ കരകയറ്റുക എന്ന ഉദ്ദേശത്തിലാണ് ഗാന്ധിയെ നിയമിച്ചത്. 

2017 ഏപ്രിലിലാണ് ഡെപ്യൂട്ടി ഗവര്‍ണറായി ആര്‍ബിഐയില്‍ നിന്ന് ഗാന്ധി പിന്മാറിയത്.ഗാന്ധി ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍, വികസനം, നോണ്‍ ബാങ്കിംഗ് മേല്‍നോട്ടം, റിസ്‌ക് മോണിറ്ററിംഗ് തുടങ്ങിയ പോര്‍ട്ട് ഫോളിയോകളുടെ ചുമതലയായിരുന്നു ഏറ്റെടുത്തിരുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.