Sections

10 വർഷ വാറന്റിയുള്ള 36വാട്സ് എൽഇഡി മോഡ്യൂളുമായി ക്വാട്ട് ടെക്നോളജീസ്

Saturday, Dec 07, 2024
Reported By Admin
Qwatt Technologies 36W LED module with 10-year warranty

കൊച്ചി: സ്റ്റാർട്ട് അപ്പ് കമ്പനിയായ ക്വാട്ട് ടെക്നോളജീസ് ഇന്ത്യയിൽ ആദ്യമായി 10 വർഷ വാറന്റിയോടു കൂടിയുള്ള 36 വാട്സിന്റെ എൽഇഡി മോഡ്യൂൾ പുറത്തിറക്കി. കുറഞ്ഞ വൈദ്യുതി ഉപയോഗത്തിൽ കൂടുതൽ പ്രകാശം എന്നതാണ് ഇതിന്റെ പ്രത്യേകത. അധിത കാലം ഈടു നിൽകുന്നതും ഐപി67 റേറ്റിങ്ങോടു കൂടിയുമാണ് ഇത് നിർമിച്ചിട്ടുള്ളത്.

വ്യവസായ നിലവാരത്തെ തന്നെ പുനർ നിർവചിക്കാൻ കഴിവുള്ളതാണ് തങ്ങളുടെ ഈ ഉപകരണമെന്ന് ക്വാട്ട് ടെക്നോളജീസ് സഹസ്ഥാപകൻ പ്രേംനാഥ് പറയത്ത് പറഞ്ഞു. നിലവിലെ ഉപകരണങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം 50 ശതമാനം വരെ കുറയ്ക്കാൻ ഇതിനാകും. ദീർഘകാലം ഈടുനിൽകുന്ന തരത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത് നിർമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിര സംവിധാനങ്ങൾ പുറത്തിറക്കി സാമൂഹിക പ്രതിബദ്ധതയുള്ള ബ്രാൻഡായി മാറുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ക്വാട്ട് ടെക്നോളജീസ് സഹസ്ഥാപകൻ കിരൺ ജെയിംസ് പറഞ്ഞു. കുറഞ്ഞ ചെലവിലും കുറഞ്ഞ വൈദ്യുതി ഉപഭോഗത്തിലും പുറത്തിറക്കിയ ഈ ഉപകരണം വഴി ഈ മേഖലയിൽ വലിയ ചാഞ്ചാട്ടം ഉണ്ടാക്കാൻ തങ്ങൾക്ക് സാധിക്കമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷത്തിൽ 40ലധികം അന്താരാഷ്ട്ര കോർപ്പറേറ്റ് ഉപഭോക്താക്കളെ കൈവരിച്ചതിലൂടെ സിഗ്നേജ്, ലൈറ്റിംഗ് വ്യവസായത്തിൽ മുഖ്യപങ്ക് വഹിക്കാൻ ക്വാട്ട് ടെക്നോളജീസിന് സാധിച്ചു. കമ്പനിയുടെ നൂതന ഉത്പ്പന്നമായ ഐഒടി- സ്മാർട്ട് ടൈം സ്വിച്ചുകളും വിപണിയിൽ ക്വാട്ട് ടെക്നോളജീസിന്റെ സ്ഥാനം ഉറപ്പിച്ചു. 2024ലെ ടൈംസ് ബിസിനസ് അവാർഡിൽ ക്വാട്ട് ടെക്നോളജീസിനെ 'ഇന്ത്യയിലെ വിജയ സാധ്യതയുള്ള ടെക്നോളജി സ്റ്റാർട്ടപ്പ്' പദവി നൽകി ആദരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.