Sections

മാഗസിൻ, ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ അച്ചടിച്ച് വിതരണം ചെയ്യൽ, ഓക്സിജൻ, നൈട്രസ് ഓക്സൈഡ് സിലിണ്ടരുകൾ ലഭ്യമാക്കൽ, പാർക്കിങ്ങ് ഷെഡ് നിർമ്മാണം തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Friday, Jul 26, 2024
Reported By Admin
Tenders Invited

പാർക്കിങ്ങ് ഷെഡ് ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലക്കിടി എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ ഔദ്യോഗിക വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ് നിർമ്മിക്കുന്നതിനായി കേരള സർക്കാരിന് കീഴിൽ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന കൺസ്ട്രക്ഷൻ കമ്പനികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് 7 ന് വൈകീട്ട് 7 ന് മുമ്പ് ടെണ്ടറുകൾ എൻ ഊരിൽ ലഭിക്കണം. ഫോൺ 04936 292902, 9778780522

ദർഘാസ് ക്ഷണിച്ചു

പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മെഡിക്കൽ ഓക്സിജൻ, നൈട്രസ് ഓക്സൈഡ് സിലിണ്ടറുകൾ ആവശ്യാനുസരണം നിറച്ച് ലഭ്യമാക്കുന്നതിനും ഫോമുകൾ, രജിസ്റ്ററുകൾ, പേപ്പർ തുടങ്ങിയവ പ്രിന്റ് ചെയ്ത് ചെയ്തു നൽകുന്നതിനും ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഫോമുകൾ ആഗസ്റ്റ് അഞ്ചിന് രാവിലെ 11.30 വരെ ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494 2666439.

മാഗസിൻ അച്ചടിച്ച് വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു

മങ്കട ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ 2023 -2024 വർഷത്തെ കോളേജ് മാഗസിൻ അച്ചടിച്ച് വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ അടങ്ങിയ കവറിനു മുകളിൽ 2023-2024 വർഷത്തെ കോളേജ് മാഗസിൻ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ' എന്നെഴുതി 'പ്രിൻസിപ്പൽ, ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് മങ്കട, കൊളത്തൂർ പോസ്റ്റ്, മലപ്പുറം, പിൻ - 679338' എന്ന വിലാസത്തിൽ എത്തിക്കണം. ജൂലൈ 29 ഉച്ചയ്ക്കു ശേഷം രണ്ടു മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04933202135.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.