Sections

സ്റ്റീൽ സ്‌ക്രാപ്പ് നീക്കം ചെയ്യൽ, ടാക്‌സി പെർമിറ്റുള്ള വാഹനം ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Tuesday, Apr 22, 2025
Reported By Admin
Quotations invited for works such as removal of steel scrap and provision of vehicles with taxi perm

സ്റ്റീൽ സ്ക്രാപ്പ് നീക്കം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ എസ്.എം ലാബിൽ സൂക്ഷിച്ചിരിക്കുന്ന സ്റ്റീൽ സ്ക്രാപ്പ് നീക്കം ചെയ്യുന്നതിനായി മുദ്രവച്ച ക്വാട്ടേഷനുകൾ ക്ഷണിച്ചു. ഏപ്രിൽ 28 നു വൈകീട്ട് മൂന്ന് വരെ ക്വട്ടേഷൻ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടുക.
ഫോൺ: 0487 2334144. വെബ്സൈറ്റ്: gectcr.ac.in

ടാക്സി പെർമിറ്റുള്ള വാഹനം ക്വട്ടേഷൻ ക്ഷണിച്ചു

കേരള സർക്കാർ, സാമൂഹികനീതി വകുപ്പിനു കീഴിൽ കുന്നംകുളത്ത് നടത്തുന്ന സ്മൃതിപഥം ഡിമെൻഷ്യ ഡേ കെയർ സെന്ററിലേക്ക് 2025-2026 സാമ്പത്തിക വർഷത്തിൽ ഡിമെൻഷ്യ ബാധിതരെ അവരുടെ വീടുകളിൽ നിന്നും കൊണ്ടുവരുന്നതിനും തിരികെ വീടുകളിൽ സുരക്ഷിതമായി എത്തിക്കുന്നതിനും ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ളതുമായ കവചിത വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ മുദ്ര വച്ച ക്വട്ടേഷനുകൾ ഏപ്രിൽ 28 ന് മുമ്പായി സമർപ്പിക്കണം. നിശ്ചിത ഫോറത്തിനും വിശദ വിവരങ്ങൾക്കും ഫോൺ: 8592007762, 04885 223081.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.