- Trending Now:
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ പാമ്പാക്കുട ഐസിഡിഎസ് പ്രൊജക്ടിലെ 122 അങ്കണവാടികൾക്ക് പ്രീസ്കൂൾ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചക്ക് 2 വരെ ടെണ്ടറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പാമ്പാക്കുട ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിൽ നേരിട്ടോ 0485-2274404 എന്ന നമ്പറിലോബന്ധപ്പെടുക.
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള പടിയൂർ എ.ബി.സി കേന്ദ്രത്തിലേക്ക് തെരുവുനായ്ക്കളെ കൊണ്ട് വരുന്നതിനും, തിരികെ വിടുന്നതിനുമായി ജി.പി.എസ് സംവിധാനമുള്ളതും, രണ്ടാം നിരയിൽ സീറ്റിങ്ങ് കപ്പാസിറ്റിയുള്ളതും, പുറകുവശത്ത് മഴയും വെയിലും കൊള്ളാതെ നായ്ക്കളെ കൊണ്ട് പോകുന്നതിനുള്ള സൗകര്യവുമുള്ള പിക്ക് അപ് വാൻ/ ഗുഡ്സ് കാരിയർ വാഹനം, ഡ്രൈവർ സഹിതം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ: 0497 2700267.
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുള്ള ടോയ്ലറ്റ് ബ്ലോക്ക് 2025 ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് 31 വരെ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫോൺ : 0484 239730.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.