Sections

ലാബിലേക്കാവശ്യമായ സാധനങ്ങൾ ലഭ്യമാക്കൽ കാന്റീൻ നടത്തൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Saturday, Apr 19, 2025
Reported By Admin
Quotations invited for works such as procurement of necessary materials for the lab and running of c

കാന്റീൻ നടത്തൽ ക്വട്ടേഷൻ ക്ഷണിച്ചു

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പാലാ റസ്റ്റ് ഹൗസ് കാന്റീൻ ഏപ്രിൽ 28 മുതൽ ഒരു വർഷത്തേക്ക് പാട്ടവ്യവസ്ഥയിൽ ഏറ്റെടുത്ത് നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം പാലാ എന്ന വിലാസത്തിൽ ഏപ്രിൽ 21 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പായി ക്വട്ടേഷൻ നൽകണം. അന്നേദിവസം ഉച്ചയ്ക്ക് 3.30 ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 8086395151.

ലാബിലേക്കാവശ്യമായ സാധനങ്ങൾ ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിൽ പാത്തോളജി വിഭാഗത്തിലെ സർവീസ് ലാബിലേക്കാവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തിൽ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ 30 രണ്ട് മണിക്ക് മുൻപായി അയക്കണം. അന്നേ ദിവസം 2.30 ന് ക്വട്ടേഷൻ തുറന്ന് പരിശോധിക്കുമെന്ന് ഗവ മെഡിക്കൽ കോളേജ് ഡയറക്ടർ അറിയിച്ചു. ഫോൺ: 0491 2974125.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.