- Trending Now:
പാലക്കാട് ജില്ലയിലെ പട്ടാമ്പി, ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട് എന്നീ താലൂക്കുകൾക്ക് കീഴിൽ വരുന്ന വില്ലേജ് ഓഫീസുകളിലെ ഭൂമി തരം മാറ്റം അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലിനായി ഫീൽഡ് പരിശോധനകൾ നടത്തുന്നതിന് ഒരു വർഷ കാലയളവിലേയ്ക്കായി ഏഴു വാഹനങ്ങൾ ആവശ്യമുണ്ട്. മൂന്നു വർഷത്തിൽ കൂടുതൽ പഴക്കം ഇല്ലാത്ത നാലു ചക്ര വാഹനങ്ങൾ ആയിരിക്കണം. ജീപ്പ്, ബൊലീറോ, സ്കോർപിയോ പോലുള്ള ഓഫ് റോഡ്/ ഓൺറോഡ് ഉപയോഗങ്ങൾക്ക് പറ്റിയ വാഹനങ്ങളായിരിക്കണം. 1500 കിലോമീറ്റർ ഓടുന്നതിനു പ്രതീക്ഷിക്കുന്ന മാസ വാടക സംബന്ധിച്ച ക്വട്ടേഷൻ ഡിസംബർ 27 ന് വൈകീട്ട് അഞ്ചു മണിക്കകം പാലക്കാട് കളക്ടറേറ്റിൽ ലഭിക്കണം. ക്വട്ടേഷനുകൾ ഡിസംബർ 28 ന് രാവിലെ 10 മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2505309.
കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് ഉപയോഗത്തിനായി ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ടാക്സി പെർമിറ്റുള്ളതും ഏഴു വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതുമായ കാർ/ ജീപ്പ് ഉടമകൾക്ക് ദർഘാസ് സമർപ്പിക്കാം. പുതുനഗരത്തുളള കൊല്ലങ്കോട് ഐ.സി.ഡി.എസ് ഓഫീസിൽ ഡിസംബർ 27 ന് ഉച്ചയ്ക്ക് രണ്ടു മണി വരെ ദർഘാസ് സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നു മണിക്ക് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04923 254647.
കൊല്ലങ്കോട് ഐ.സി.ഡി.എസ് ഓഫീസ് പരിധിയിൽ വരുന്ന 171 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. പുതുനഗരത്തുളള കൊല്ലങ്കോട് ഐ.സി.ഡി.എസ് ഓഫീസിൽ ഡിസംബർ 27 ന് ഉച്ചയ്ക്ക് രണ്ടു മണി വരെ ദർഘാസ് സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നു മണിക്ക് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04923 254647.
ഐസിഡിഎസ് പ്രോജക്ടിലെ 167 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷത്തേയ്ക്ക് ആവശ്യമുള്ള ഉന്നത നിലവാരത്തിലുള്ള കണ്ടിജൻസി സാധനങ്ങളും രജിസ്റ്ററുകളും വിതരണം ചെയ്യുന്നതിന് തയ്യാറുള്ള ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി - ഡിസംബർ 27 ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ പാറക്കടവ് ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ .0484-2470630,9539374750.
ഗവ. പോളിടെക്നിക് കോളേജ് നടുവിൽ ഇലക്ട്രോണിക്സ് ലാബിലേക്ക് നാലാം സെമസ്റ്ററിന് വേണ്ട ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 30 ന് ഉച്ചക്ക് 12.30 വരെ അപേക്ഷ സ്വീകരിക്കും.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.