- Trending Now:
ജില്ലാ പഞ്ചായത്ത് ബിൽഡിംഗിലെ സ്മോൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ് മീൻവല്ലം പദ്ധതിയിലേക്ക് ജീവനക്കാർക്ക് തുപ്പനാട് അരുവി മുറിച്ച് കടന്ന് യാത്ര ചെയ്യുന്നതിനായി താൽക്കാലിക പാലം പണിയുന്ന ജോലിയിലേക്ക് പി.ഡബ്ല്യു.ഡി അംഗീകൃത കരാറുകാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. നിരതദ്രവ്യം 705 രൂപ. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി 20ന് ഉച്ചയ്ക്ക് മൂന്നിന്. അന്നേദിവസം ഉച്ചയ്ക്ക് 3:30ന് ക്വട്ടേഷൻ തുറക്കുമെന്ന് ചീഫ് എൻജിനീയർ അറിയിച്ചു. ഫോൺ: 9447234080.
മരുത റോഡ് ഗവ ടെക്നിക്കൽ ഹൈസ്കൂൾ ഓഫീസിലേക്ക് 5 കെ.വി.എ ഓൺലൈൻ യു.പി.എസ് (ഒരെണ്ണം) ട്യൂബുലാർ ബാറ്ററികൾ (പത്തെണ്ണം) ബൈ ബാക് സ്കീം പ്രകാരം വാങ്ങുന്നതിന് സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചു. നിരതദ്രവ്യം 1990 രൂപ. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ ഏഴിന് ഉച്ച്ക്ക് ഒന്നിന്. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് ടെൻഡർ തുറക്കും. ടെണ്ടർ ഫോറം ഓഫീസിൽ നിന്നും ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ വാകേരി പ്രീമെട്രിക് ഹോസ്റ്റലിൽ വിവിധ ക്ലാസുകൾ പഠിക്കുന്ന പെൺകുട്ടികൾക്ക് ചെരിപ്പുകൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു താത്പര്യമുള്ളവർ മെയ് 27 ന് വൈകിട്ട് 3.30 നകം പൂതാടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് ക്വട്ടേഷൻ നൽകണം. ഫോൺ- 9496070383, 9447849320.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.