- Trending Now:
ആലപ്പുഴ ഗവ. ടി. ഡി മെഡിക്കൽ കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിലേക്ക് വിവിധ സ്പോർട്സ് ടീമുകൾക്ക് ഉള്ള സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി നവംബർ 28 ഉച്ചക്ക് 1 മണിവരെ. ഫോ: 0477-2282015.
വനിത ശിശുവികസന വകുപ്പിന്റെ ചെങ്ങന്നൂർ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള 4 അങ്കണവാടികൾ സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിനായി 2023-24 വർഷത്തേക്കുള്ള ബാല ആന്റ് ഇ സി സി ഇ ലേർണിംഗ് മെറ്റീരിയൽസ് വിതരണം നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 4 ന് ഉച്ചക്ക് 2 മണി.ഫോൺ: 0479-2452934.
വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മുതുകുളം ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള 5 അങ്കണവാടികൾ 2023-24 സാമ്പത്തിക വർഷത്തെ സക്ഷം അങ്കണവാടി നവീകരണത്തിന്റെ ഭാഗമായി 32 ഇഞ്ച് സ്മാർട്ട് എൽഇഡി ടിവി വാങ്ങൽ, എൽഇഡി ടിവി ഉള്ള അങ്കണവാടിയിൽ പിഎ സ്പീക്കർ സിസ്റ്റം (പോർട്ടബിൾ) എന്നിവ വിതരണം നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാലിന് ഉച്ചക്ക് 1 മണി. ഫോൺ: 9188959692, 9656714320.
ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ രോഗികൾക്ക് ആവശ്യമായി വരുന്ന അൾട്രാസൗണ്ട് സ്കാനിങ് ടെസ്റ്റ് 2025 വർഷത്തേക്ക് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 19 ന് ഒരു മണി. ഫോൺ: 0477-2251151.
തലയോലപ്പറമ്പു വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിന് ആവശ്യമായ സ്കൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നു ദർഘാസ് ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 29 ഉച്ചയ്ക്ക് ഒരുമണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്കു മൂന്നുമണിക്കു തുറക്കും. കൂടുതൽ വിവരങ്ങൾക്കു സ്കൂളുമായി ബന്ധപ്പെടുക. ഫോൺ: 9446027182.
വൈക്കം താലൂക്ക് ഓഫീസിനു കീഴിലെ വെച്ചൂർ, ഉദയനാപുരം വില്ലേജോഫീസുകളിലെ പ്രവർത്തനരഹിതമായ യു.പി.എസ്. ബാറ്ററികൾ മാറ്റി സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 30 വൈകിട്ട് അഞ്ചുമണിവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കു ഫോൺ: 04829 231331.
ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിലേക്കു മരുന്നുകൾ വിതരണം ചെയ്യുന്നതിന് ഏജൻസികൾ/കമ്പനികൾ എന്നിവയിൽ നിന്നു ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 28 വൈകിട്ട് അഞ്ചുമണി വരെ സ്വീകരിക്കും. നവംബർ 29 രാവിലെ 11.00 മണിക്കു ടെൻഡറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾ ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക: 0482-2277425.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.