Sections

മൈക്രോ ബയോളജി വിഭാഗത്തിലെ ലാബിലേക്കാവശ്യമായ കൺസ്യൂമബിൾസ് വിതരണം ചെയ്യൽ സിസിടിവി ഇൻസ്റ്റാൾ ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Friday, Apr 04, 2025
Reported By Admin
Quotations invited for supply of consumables and installation of CCTV for the Microbiology Departmen

ലാബിലേക്കാവശ്യമായ കൺസ്യൂമബിൾസ് വിതരണം ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിലെ (ഗവ.മെഡിക്കൽ കോളേജ്) മൈക്രോ ബയോളജി വിഭാഗത്തിലെ ലാബിലേക്കാവശ്യമായ കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിന് ഏജൻസികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മുദ്രവെച്ച കവറിലുള്ള ക്വട്ടേഷനുകൾ ഏപ്രിൽ ഏഴിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി ഡയറക്ടർ, പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്( മെഡിക്കൽ കോളേജ്), ഈസ്റ്റ് യാക്കര, കുന്നത്തൂർമേട് പി ഒ, പാലക്കാട്-678 013 എന്ന വിലാസത്തിൽ ലഭിക്കണം. ക്വട്ടേഷനുകൾ അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് തുറക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 0491 2974125.

സി സി ടി വി ഇൻസ്റ്റാൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്റ് ഗവ. പോളിടെക്‌നിക് കോളേജിലെ ബോയ്സ് ഹോസ്റ്റൽ, ഗേൾസ് ഹോസ്റ്റൽ കെട്ടിടങ്ങളിൽ സി സി ടി വി ഇൻസ്റ്റാൾ ചെയ്യുന്നതിന്, സന്നദ്ധരായ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ഏപ്രിൽ 11ന് ഉച്ചയ്ക്ക് 12 മണിവരെ നേരിട്ടോ തപാലിലൂടെയോ ക്വട്ടേഷനുകൾ മുദ്രവച്ച കവറിൽ ലഭിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ http://www.iptgptc.ac.in ൽ ലഭിക്കും. ഫോൺ:0466-2220450,940000644.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.