Sections

ബൈന്റിങ് സാധനങ്ങൾ വിതരണം ചെയ്യുന്നതിനും പ്രിന്റർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിനും ക്വട്ടേഷനുകൾ ക്ഷണിച്ചു

Tuesday, Apr 30, 2024
Reported By Admin
tender invited

ബൈന്റിങ് സാധനങ്ങൾ നല്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് 12 എണ്ണം ബൈന്റിങ് സാധനങ്ങൾ നല്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ 30 ചൊവ്വ ഉച്ചയ്ക്ക് 2.30 ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.

പ്രിന്റർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു

2024-2025 സാമ്പത്തിക വർഷത്തേക്ക് രജിസ്ട്രേഷൻ വകുപ്പിന്റെ എറണാകുളം ജില്ലയിലെ ഓഫീസുകളിലേക്ക് പ്രിന്റർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജില്ലാ രജിസ്ട്രാർ (ജനറൽ) എറണാകുളം, ഹെഡ് പോസ്റ്റോഫീസ് പി.ഒ പിൻ - 682 011 വിലാസത്തിൽ മെയ് 14 ന് വൈകിട്ട് 3 ന് മുമ്പായി മുദ്ര വച്ച കവറിൽ ലഭ്യമാക്കണം. ക്വട്ടേഷൻ കവറിന് മുകളിൽ പ്രിന്റർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ എന്നു പ്രത്യേകം രേഖപ്പെടുത്തണം. വിശദ വിവരങ്ങൾക്ക് 0484 2375128.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.