- Trending Now:
സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല ഉദ്ഘാടനവും പ്രദർശന വിപണനമേളയും 2025 ഏപ്രിൽ 21 മുതൽ 27 വരെ കാസർകോട് ജില്ലയിൽ നടക്കുകയാണ്. മേളയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ യോഗം പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ ഏപ്രിൽ 21 വച്ച് ചേരും. മുഖ്യമന്ത്രിയുടെ യോഗസ്ഥലം ഗേറ്റ് ഉൾപ്പെടെ അലങ്കരിക്കുന്നതിനും സ്റ്റേജിൽ എൽ.ഇ.ഡി വാൾ, വീഡിയോ സ്ക്രീൻ എന്നിവയ്ക്ക് ക്വട്ടേഷൻ ക്ഷണിക്കുന്നു. ജി.എസ്.ടി ഉൾപ്പടെയുള്ള വിലയാണ് ക്വട്ടേഷനിൽ കാണിക്കേണ്ടത്. ക്വട്ടേഷന് പുറത്ത് മുഖ്യമന്ത്രിയുടെ യോഗസ്ഥലം അലങ്കാരം എന്ന് രേഖപ്പെടുത്തണം.ക്വട്ടേഷൻ തുറക്കുന്ന തീയതി, സമയം ഏപ്രിൽ 07ന് വൈകിട്ട് നാല്. ഫോൺ- 04994 255 145.
ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇന്ധനം (പെട്രാൾ, ഡീസൽ) ഉൾപ്പെടെ ഒരു മാസം 2000 കിലോമീറ്റർ (2000കിലോമീറ്ററിന് മുകളിൽ വരുന്ന ദൂരത്തിന് ഗവ. അംഗീകരിച്ച കിലോമീറ്റർ ചാർജ്ജ്) ഓടുന്നതിനും ഡ്രൈവർ ഇല്ലാത്ത ടാക്സി വാഹനം വാടകയ്ക്കെടുക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ, ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്രം, മുംതാസ് ടവർ, ഗവ. ഗസ്റ്റ് ഹൗസിന് സമീപം, കളപ്പുര, ആലപ്പുഴ എന്ന വിലാസത്തിൽ ഏപ്രിൽ എട്ടിന് വൈകുന്നേരം മൂന്ന് മണി വരെ സ്വീകരിക്കും. ഫോൺ-0477 2241272, 8921122783.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.