- Trending Now:
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാതായ്ക്കര ഐ.ടി.ഐയിൽ വാട്ടർ പ്യൂരിഫയർ വിത്ത് കൂളർ സ്ഥാപിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടർ, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവിൽസ്റ്റേഷൻ, കോഴിക്കോട്-20 എന്ന വിലസത്തിൽ മാർച്ച് 15ന് ഉച്ചയ്ക്ക് രണ്ടിനുള്ളിൽ ക്വട്ടേഷനുകൾ എത്തിക്കണം. കവറിന് പുറത്ത് പാതായ്ക്കര ഐ.ടി.ഐയിൽ വാട്ടർ പ്യൂരിഫയർ വിത്ത് കൂളർ സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷൻ എന്ന് വ്യക്തമാക്കണം. മാർച്ച് 15ന് വൈകീട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. ഫോൺ: 8111931245.
ലോക്സഭ ഇലക്ഷൻ 2024മായി ബന്ധപ്പെട്ട് പോസ്റ്റൽ ബാലറ്റിനുള്ള 30,000 കോപ്പി 12 ഡി അപേക്ഷ ഫോറങ്ങൾ പ്രിന്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് ആറിന് വൈകിട്ട് മൂന്നിനകം ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) കളക്ടറേറ്റ്, കാസർകോട് എന്ന വിലാസത്തിൽ ഓഫീസിൽ ലഭിക്കണം. ക്വട്ടേഷൻ അന്നേദിവസം വൈകിട്ട് 3.30ന് തുറക്കും. വൈകി ലഭിക്കുന്ന ക്വട്ടേഷൻ സ്വീകരിക്കില്ല.
കുടുംബശ്രീയുടെ നേതൃത്വത്തിൽ 2024 -25 അദ്ധ്യയന വർഷത്തെ പാഠപുസ്തകം ഹബ്ബുകളിൽ നിന്ന് കയറ്റുമതി ചെയ്യുന്നതിന് 10 മെട്രിക് ടൺ ഫുൾബോഡി ലോറി ലഭ്യമാക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്നോ, ഏജൻസികളിൽ നിന്നോ ക്വട്ടേഷൻ സ്വീകരിക്കുന്നു. ക്വട്ടേഷൻ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ മാർച്ച് ഒമ്പതിന് രാവിലെ 11.30 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12ന് ക്വട്ടേഷൻ തുറക്കും. വിശദവിവരങ്ങൾ സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിലെ നോട്ടീസ് ബോർഡിൽ പതിച്ചിട്ടുണ്ട്. പരമാവധി 2 മെട്രിക് ടൺ സാധനങ്ങൾ കൊണ്ടുപോകുന്നതിന് 2000 രൂപ മുതൽ 2500 രൂപ നിരക്കിലും 2ന് മുകളിൽ 5 വരെ മെട്രിക് ടൺ സാധനങ്ങൾ കൊണ്ടുപോകുന്നതിന് 3000 രൂപ മുതൽ 3500 രൂപ നിരക്കിൽ വാഹനം ലഭ്യമാക്കുന്നതിനുളള ക്വട്ടേഷൻ സ്വീകരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04994 256111, 9961417649.
ഫീഷറീസ് വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസിലെ അക്വാട്ടിക് ആനിമൽ ഹെൽത്ത് ലാബിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി മാർച്ച് 13 ന് ഉച്ച 12.30 മണി. ഫോൺ 0495 2383780.
തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉപയോഗ ശൂന്യമായ ക്വാട്ടേഴ്സ് കെട്ടിടം പൊളിച്ച് മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ മാർച്ച് 11 ന് രാവിലെ 11 ന് തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.