- Trending Now:
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അന്തിക്കാട് ശിശുവികസനപദ്ധതി കാര്യാലയത്തിലെ ഓഫീസ് ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി ടാക്സി പെർമിറ്റും 7 വർഷത്തിൽ കുറവ് പഴക്കവുമുള്ള വാഹനം കരാറടിസ്ഥാനത്തിൽ നൽകാൻ താൽപര്യമുള്ള വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ നവംബർ 26 ന് ഉച്ചയ്ക്ക് 2 ന് മുൻപ് ലഭിക്കണം. ഫോൺ: 0487 2638800.
കോഴിക്കോട് ജില്ലാ ലേബർ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി വാഹനം വാടകയ്ക്ക് നൽകാൻ ക്വട്ടേഷൻ ക്ഷണിച്ചു. വാഹനങ്ങൾ 1100-1500 സിസി ഉളളതും സീറ്റിംഗ് കപ്പാസിറ്റി 5-ൽ കുറയാത്തതുമായിരിക്കണം. ക്വട്ടേഷൻ നവംബർ 30 ന് വൈകീട്ട് നാലിനകം ലഭ്യമാക്കണം. ഫോൺ: 0495-2370538.
കോന്നി ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള 95 അങ്കണവാടികളിൽ ഇ.സി.സി ലേണിങ്ങ് മെറ്റീരിയൽ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ ഒമ്പത്. വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഇളകൊള്ളൂർ പി.ഒ, കോന്നി. ഫോൺ- 9446220488.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.