- Trending Now:
ഡിറ്റിപിസിയുടെ ആവശ്യത്തിലേക്ക് 1.6 ജിബി റാം/ 128 ജിബി സ്റ്റോറേജ് അടക്കമുള്ള മൊബൈൽ ഫോൺ റെഡ്മി /സമാന മോഡലുകൾക്ക് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ ഒക്ടോബർ ഒമ്പത് രാവിലെ 11 വരെ സ്വീകരിക്കും. ഫോൺ 0497-2706336.
മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിൽ ഫുട്ബോൾ ഉപകരണങ്ങൾ വാങ്ങുന്നതിന് താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. മുദ്ര വെച്ച ക്വട്ടേഷനുകൾ 2024 ഒക്ടോബർ 10 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ക്വട്ടേഷനുകൾ അന്ന് തന്നെ ഉച്ചയ്ക്ക് ശേഷം 3 മണിക്ക് തുറക്കുന്നതും നിയമാവലി അനുസരിച്ച് കുറഞ്ഞ തുക രേഖപ്പെടുത്തുന്നവർക്ക് ക്വട്ടേഷൻ നൽകുന്നതുമാണ്. സാധനങ്ങളുടെ ഗ്യാരന്റി, വാറണ്ടി മുതലായവ ക്വട്ടേഷനിൽ രേഖപ്പെടുത്തണം. വിവരങ്ങൾക്ക്: 0483 2734701. ആവശ്യമായ എക്യുപ്മെന്റുകളുടെ പട്ടിക താഴെ ചേർക്കുന്നു:
ഒക്ടോബർ 21 മുതൽ 23 വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടക്കുന്ന മലപ്പുറം ജില്ലാ കായികോത്സവത്തിന് ലൈറ്റ് & സൗണ്ട്സ് സംവിധാനം ഏറ്റെടുക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഓരോ ഇനത്തിലും ആവശ്യമായി വരുന്ന സംഖ്യ വ്യക്തമായി കാണിക്കണം.
സീൽ ചെയ്ത ക്വട്ടേഷൻ ഒക്ടോബർ എട്ട് വൈകുന്നേരം നാലിന് ഡി.ഡി.ഇ ഓഫീസിൽ ലഭിക്കണം. ഒക്ടോബർ ഒമ്പതിന് രാവിലെ 10.45ന് മലപ്പുറം ഡി.ഡി.ഇ. ഓഫീസിൽ വെച്ച് ക്വട്ടേഷൻ തുറക്കും.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.