Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി ബസ് ഉടമകളിൽ നിന്നും ടാക്സി പെർമിറ്റ് വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു

Thursday, Dec 05, 2024
Reported By Admin
Quotations are invited from bus owners and taxi permit vehicle owners for providing vehicles on hire

ബസ് ഉടമകൾ/സ്ഥാപനങ്ങൾ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

വാണിനഗർ, കുറ്റിക്കോൽ പ്രീമെട്രിക് ഹോസ്റ്റലുകളിലെയും, രാവണേശ്വരം പോസ്റ്റ്മെട്രിക് ഹോസ്റ്റലിലെയും അന്തേവാസികളെ 2024 ഡിസംബർ മാസം 27,28,29 തീയ്യതികളിലായി വയനാട് മാനന്തവാടി ജി.വി.എച്ച്.എസ്-ൽ നടക്കുന്ന സർഗോത്സവത്തിൽ പങ്കെടുപ്പിക്കുന്നതിന് 27 കുട്ടികളെയും അവരെ അനുഗമിക്കുന്ന മൂന്ന് ജീവനക്കാരെയും കൊണ്ട് ഡിസംബർ 26ന് രാവിലെ 10ന് കാസർകോട് ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ നിന്നും സർഗോത്സവ നഗരിയിൽ എത്തിക്കുന്നതിനും സർഗോത്സവം കഴിഞ്ഞ് തിരിച്ച് കുറ്റിക്കോൽ, രാവണീശ്വരം എന്നിവിടങ്ങളിൽ എത്തിക്കുന്നതിനും, കൂടാതെ എല്ലാ ദിവസവും താമസ സ്ഥലത്ത് നിന്ന് സർഗോത്സ നഗരിയിലേക്കും തിരിച്ചും സുരക്ഷിതമായി എത്തിക്കുന്നതിന് വാഹന സൗകര്യം ആവശ്യമുണ്ടെങ്കിൽ കിലോ മീറ്ററിന് മിനിമം നിരക്ക് പ്രത്യേകം രേഖപ്പെടുത്തി നോൺ എ,.സി ബസ് ലഭ്യമാക്കുന്നതിന് ബസ് ഉടമകൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 17ന് വൈകുന്നരം മൂന്നിനകം കാസർകോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ ലഭിക്കണം. വൈകീട്ട് 3.30ന് ക്വട്ടേഷനുകൾ തുറന്നു പരിശോധിക്കും. ഫോൺ- 04994-255466.

ബസ് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

സാവിത്രി ഭായി ഫുലെ മെമ്മോറിയൽ ആശ്രമം സ്കൂളിലെ വിദ്യാർത്ഥികളെ ഡിസംബർ 27, 28, 29 തീയതികളിലായി വയനാട് ജി.വി.എച്ച്.എസ്.എസ് ൽ നടക്കുന്ന സർഗോത്സവത്തിൽ പങ്കെടുപ്പിക്കുന്ന 30 കുട്ടികളെയും അനുഗമിക്കുന്ന നാല് ജീവനക്കാരേയും സാവിത്രി ഭായി ഫുലെ മെമ്മോറിയൽ ആശ്രമം സ്കൂൾ കുണ്ടംകുഴിയിൽ നിന്നും സർഗോത്സവ നഗരത്തിൽ എത്തിച്ച് സർഗോത്സവം കഴിഞ്ഞ് തിരികെ എത്തിക്കുന്നതിനും കൂടാതെ എല്ലാ ദിവസവും സർഗോത്സവം നടക്കുന്ന സ്ഥലത്ത് നിന്നും താമസ സ്ഥലത്തേക്കും തിരിച്ചും സുരക്ഷിതമായി എത്തിക്കുന്നതിനും നോൺ എസി ബസ് ലഭ്യമാക്കുന്നതിന് തയ്യാറുള്ള ബസ് ഉടമകൾ/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 18 വൈകുന്നേരം മൂന്ന്. വൈകുന്നേരം 3.30 ന് ക്വട്ടേഷൻ തുറക്കും. ഫോൺ- 04994 290922.

വാഹനങ്ങൾ മാസ വാടകക്ക് ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: ജില്ലയിൽ മൂന്നാം ഘട്ട ഡിജിറ്റൽ സർവേ നടക്കുന്ന കോട്ടയം താലൂക്കിലെ അയ്മനം, കൈപ്പുഴ, വൈക്കം താലൂക്കിലെ മാഞ്ഞൂർ എന്നീ വില്ലേജുകളിലേക്കു ജീവനക്കാരുടെ യാത്ര സൗകര്യത്തിനും, സർവെ ഉപകരണങ്ങൾ അതതു സ്ഥലങ്ങളിൽ എത്തിക്കുന്നതിനും ഒരു വർഷത്തേക്ക് ടാക്സി പെർമിറ്റുള്ള വാഹനങ്ങൾ മാസ വാടകക്ക് ലഭ്യമാക്കുന്നതിനായി വ്യക്തികൾ/വാഹന ഉടമകൾ / സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ ഡിസംബർ 13 വൈകിട്ട് അഞ്ചുമണിവരെ കോട്ടയം റീസർവേ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ : 9747946564.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.