Sections

മരങ്ങൾ മുറിച്ച് മാറ്റൽ, കണ്ടിജൻസി സാധനങ്ങൾ സപ്ലൈ ചെയ്യൽ, എഎംസി, കണ്ടന്റ് റൈറ്റിംഗ് തുടങ്ങി പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Wednesday, Oct 09, 2024
Reported By Admin
Kerala tenders and quotations for tree removal, content writing, and maintenance.

മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പേരാവൂർ താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ വിവിധ ഇനത്തിൽപ്പെട്ട 19 മരങ്ങൾ മുറിച്ചു മാറ്റുന്നതിന് താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 14 ന് ഉച്ചക്ക് 12 വരെ സ്വീകരിക്കും. ഫോൺ: 0490 2445355.

ഡിടിപിസി കണ്ടൻറ് റൈറ്റർമാരെ തേടുന്നു

ഡി.റ്റി.പി.സിയുടെ കണ്ടൻറ് റൈറ്റർ, ഡിസൈനേഴ്സ് എന്നീ സേവനങ്ങൾ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കണ്ടന്റ് റൈറ്റർ കാറ്റഗറി ഒന്ന്: സമാന മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പരിചയം. ടൂറിസവുമായി ബന്ധപ്പെട്ട കണ്ടന്റുകൾ എഴുതി പരിചയം വേണം. താൽപര്യമുള്ളവർ ജില്ലയിലെ ഏതെങ്കിലും ടൂറിസം കേന്ദ്രത്തെ കുറിച്ചോ കണ്ണൂരിന്റെ തനത് കലകളെ കുറിച്ചോ ഭക്ഷണ രീതി അടക്കമുള്ള സവിശേഷതകളെകുറിച്ചോ 50 വാക്കിൽ കവിയാതെ തയ്യാറാക്കിയ കണ്ടന്റ്റ് സഹിതം ഡിറ്റിപിസി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഇംഗ്ലീഷ്, മലയാളം എന്നിവക്ക് വ്യത്യസ്ത തുകയാണ് ആവശ്യമെങ്കിൽ ഓരോന്നിനും ഓരോ വാക്കിനും ആവശ്യമായ തുക കാണിക്കണം. കണ്ടന്റ് റൈറ്റർ കാറ്റഗറി രണ്ട്; തെയ്യത്തെ കുറിച്ചുള്ള വിവരണം എഴുതാൻ കഴിയുന്ന സമാന മേഖലയിൽ അഞ്ചു വർഷത്തിൽ കുറയാത്ത പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ മുൻപരിചയം തെളിയിക്കന്ന രേഖകളും അഞ്ചിൽ കുറയാത്ത തെയ്യങ്ങളുടെ സവിശേഷതകളെ കുറിച്ച് തയ്യാറാക്കിയ കണ്ടന്റും സഹിതം ഡിറ്റിപിസി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഇംഗ്ലീഷ്, മലയാളം എന്നിവക്ക് വ്യത്യസ്ത തുകയാണ് ആവശ്യമെങ്കിൽ ഓരോന്നിനും ഓരോ വാക്കിനും ആവശ്യമായ തുക കാണിക്കണം. ഡിസൈനേഴ്സ്: ടൂറിസവുമായി ബന്ധപ്പെട്ട ബ്രോഷറുകൾ, ലീഫ്ലെറ്റ് തുടങ്ങിയവ ചെയ്യാൻ താൽപര്യമുള്ളവർ അപേക്ഷിക്കാം. സമാന മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പരിചയം ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ മുൻപ് ചെയ്ത വർക്കുകൾ ഒരു കവറിലും ഓരോ വർക്കിനും ആവശ്യമായ തുക കാണിച്ചുള്ള ക്വാട്ട് മറ്റൊരു കവറിലുമാക്കി നൽകണം. അപേക്ഷകൾ ഒക്ടോബർ 21 രാവിലെ 11 ന് മുൻപായി ഡിടിപിസി ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 8590855255.

കണ്ടിജൻസി സാധനങ്ങൾ സപ്ലൈ ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു

തോടന്നൂർ ഐസിഡിഎസ് പ്രൊജക്ടിലെ 125 മെയിൻ അങ്കണവാടി കേന്ദ്രങ്ങളിലേക്കും 8 മിനി അങ്കണവാടി കേന്ദ്രങ്ങളിലേക്കും 2023-24 വർഷം അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ സപ്ലൈ ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങൾ / വ്യക്തികൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ: 0496-2592722, 9188959875.

ആനുവൽ മെയ്ന്റനൻസ് റീ ടെണ്ടർ

ജില്ലാ ആശുപത്രി ഇടുക്കി മെഡിക്കൽ കോളേജിലെ പിഎസ്എ ഓക്സിജൻ പ്ലാന്റ് ഒരു വർഷത്തേക്കുള്ള ആനുവൽ മെയ്ന്റനൻസ് കോൺട്രാക്ടിന് അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് റീ ടെണ്ടർ ക്ഷണിച്ചു. ഫോമുകൾ ഒക്ടോബർ 16 ഉച്ചയ്ക്ക് 12 വരെ ലഭിക്കുന്നതും അന്നേദിവസം വൈകിട്ട് മൂന്നിന് തുറന്നു പരിശോധിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 04862 - 232474.

ക്വട്ടേഷൻ ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയിൽ മന്ദഹാസം പദ്ധതിക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 21 രാവിലെ 11 വരെ സ്വീകരിക്കും. തുടർന്ന് അതെ ദിവസം തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 222630.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.