Sections

കണ്ടിജൻസി സാധനങ്ങൾ, കായിക ഉപകരണങ്ങൾ, ലാബ് ഉപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Wednesday, Sep 25, 2024
Reported By Admin
Kerala Government Quotation Invitations for Sports Equipment, Specimen, and Lab Equipment - October

കായിക ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വകുപ്പിലേക്ക് കായിക ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ഏഴ് ഉച്ചക്ക് 12.30 വരെ.

സ്പെസിമെൻ വാങ്ങിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ 2024-25 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും ബോട്ടണി, സുവോളജി വകുപ്പുകളിലേക്ക് സ്പെസിമെൻ വാങ്ങിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ഒമ്പത് അഞ്ച് മണി വരെ.

വാഹനം ആവശ്യമുണ്ട്

മലപ്പുറം ജില്ല വനിതാ ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. പ്രതിമാസം 1500 കിലോമീറ്റർ പരമാവധി 30000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. 36000 യാണ് അടങ്കൽ തുക. ടെണ്ടറിൽ പങ്കെടുക്കുന്നവർ അടങ്കൽ തുകയുടെ ഒരു ശതമാനം നിരതദ്രവ്യമായി നൽകേണ്ടതാണ്. ഒക്ടോബർ എട്ട് ഉച്ചയ്ക്ക് 12 വരെ ടെൻഡർ ഫോം ലഭിക്കും. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ എട്ട് ഉച്ചയ്ക്ക് രണ്ടുവരെ. ഒക്ടോബർ 8 വൈകിട്ട് മൂന്ന് മണിക്ക് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 0483 2950084.

കണ്ടിജൻസി സാധനങ്ങൾ; ടെണ്ടറുകൾ ക്ഷണിച്ചു

ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസിൻ കീഴിലെ 124 അങ്കണവാടിക്കും ഒരു മിനി അങ്കണവാടിക്കും 2023-2024 വർഷത്തേക്ക് ഇരിട്ടി ബ്ളോക്ക്തല പ്രോക്വയർമെന്റ് കമ്മിറ്റിയുടെ അനുമതിയോടെ 16 ഇനം കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ടെണ്ടറുകൾ ക്ഷണിച്ചു. ഫോൺ 04902490203.

കൺഡക്ടിവിറ്റി -ടിഡിഎസ് മീറ്റർ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റിലെ ഇഇഇ ലാബിലേക്ക് മൈക്രോ കൺട്രോളർ ബേസിഡ് കൺഡക്ടിവിറ്റി -ടിഡിഎസ് മീറ്റർ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ നാല് ഉച്ചക്ക് 12.30 വരെ.

ടർബിഡിറ്റി മീറ്റർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ ഇ ഇ ഇ ലാബിലേക്ക് ടർബിഡിറ്റി മീറ്റർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ നാല് ഉച്ചക്ക് 12.30 വരെ.

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

അഴുത ബ്ളോക്ക് പഞ്ചായത്തിലേക്ക് വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ക്വട്ടേഷൻ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ അസിസ്റ്റന്റ് എക്സി. എൻജിനീയറുടെ ഓഫീസിൽ ലഭ്യമാണ്. അവസാന തീയതി സെപ്റ്റംബർ 30 വൈകീട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക്04869232790.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.