Sections

ആംബുലൻസ് സേവനം ലഭ്യമാക്കൽ, ട്രെയിനിംഗ് കമ്പനികളുടെ എംപാനൽ തയ്യാറാക്കൽ, റൂഫ് ഷീറ്റ് മാറ്റിസ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Wednesday, Jul 24, 2024
Reported By Admin
tender invited

ട്രെയിനിംഗ് കമ്പനികളുടെ എംപാനൽ തയ്യാറാക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

കണ്ണൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിലെ പ്ലേസ്മെന്റ് സെൽ മുഖേന വിദ്യാർത്ഥികൾക്ക് ട്രെയിനിംഗ് നൽകുന്നതിനായി ട്രെയിനിംഗ് കമ്പനികളുടെ എംപാനൽ തയ്യാറാക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. അവസാന തീയതി ജൂലൈ 29 ഉച്ചക്ക് 2 മണി. കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ04972780226.

ക്വട്ടേഷൻ ക്ഷണിച്ചു

മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയുടെ മേൽക്കൂരയിൽ പാത്തികളിലെ തകരാറിലായ റൂഫ് ഷീറ്റ് മാറ്റി പകരം പുതിയ ഷീറ്റ് ഉപയോഗിച്ച് ചോർച്ച പരിഹരിക്കുന്നതിന് പ്രവൃത്തികൾ ചെയ്യുന്നതിന് പ്രവൃത്തിപരിചയമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 5 ഉച്ചകഴിഞ്ഞ് 3വരെ എറണാകുളം മത്സ്യഫെഡ് നെറ്റ് ഫാക്ടറി യിൽ സ്വീകരിക്കും. ഫോൺ: 0484 2394410.

ആംബുലൻസ് ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു

തൊടുപുഴ ജില്ല ആശുപത്രിയിൽ എസ് റ്റി/ ജെഎസ്വൈ/ ജെഎസ്എസ്കെ/ആർബിഎസ്കെ/എകെ എന്നീ വിഭാഗങ്ങളിലും സ്കീമുകളിലും ഉൾപ്പെട്ട രോഗികൾക്ക് തുടർ ചികിത്സക്കും മറ്റിതര ആവശ്യങ്ങൾക്കും ആംബുലൻസ് സേവനം (ആവശ്യഘട്ടങ്ങളിൽ ഐ.സി.യു ആംബുലൻസ്) ലഭ്യമാക്കുന്നതിന് രജിസ്റ്റർ ചെയ്ത ആംബുലൻസ് ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ അപേക്ഷകൾ ജൂലൈ 31 ന് ഉച്ചക്ക് 2.30 വരെ സ്വീകരിക്കും. അന്നേ ദിവസം 3.30 ന് തുറന്ന് പരിശോധിക്കും. ഫോൺ: 04862 222630.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.