Sections

ഓഫീസ് ഫർണിഷിംഗ്, കെട്ടിടം പൊളിച്ച് മാറ്റൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Wednesday, Jan 10, 2024
Reported By Admin
Tenders Invited

ഓഫീസ് ഫർണിഷിങ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസ് പ്രവർത്തനം നിലമ്പൂർ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി നിലമ്പൂർ മിനി സിവിൽ സ്റ്റേഷനിൽ ഐ.ടി.ഡി.പി ഓഫീസിനായി അനുവദിച്ച സ്ഥലത്ത് ഓഫീസ് ഫർണിഷിങ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ രജിസ്ട്രേഡ് തപാലിൽ നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽ ജനുവരി 22ന് വൈകീട്ട് അഞ്ചിന് മുമ്പായി ലഭിക്കണം. ഫോൺ: 04931 220315

വാഹന ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു

ലൈഫ് മിഷൻ തിരുവനന്തപുരം ജില്ലാ കോ ഓർഡിനേറ്ററുടെ ഔദ്യോഗിക ആവശ്യത്തിനായി പ്രതിമാസ വാടക നിരക്കിൽ കാർ ലഭ്യമാക്കുന്നതിനായി വാഹന ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. 2019 അല്ലെങ്കിൽ അതിനുശേഷമുള്ള മോഡൽ ആയിരിക്കണം. ഒരു വർഷത്തേക്കാണ് വാഹനം ലഭ്യമാക്കേണ്ടത്. ക്വട്ടേഷനുകൾ മുദ്രവച്ച കവറിൽ തിരുവനന്തപുരം, വട്ടിയൂർക്കാവ്, റൂറൽ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലൈഫ് മിഷൻ ജില്ലാ ഓഫീസിൽ ജനുവരി 19 മൂന്ന് മണിക്ക് മുൻപായി ലഭ്യമാക്കണമെന്ന് ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു. ക്വട്ടേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് https://lifemission.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഫോൺ 9446452266, 8089724366.

ടെൻഡർ/ലേലം

ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് കെട്ടിടം, ഐ എൻ എ വാർഡ്, ലിംബ് ഫിറ്റിങ് സെന്റർ, ലേഡീസ് ടോയ്ലറ്റ് എന്നീ നാല് കെട്ടിടങ്ങൾ പൊളിച്ചു കെട്ടിടാവശിഷ്ടങ്ങൾ എടുത്തുമാറ്റി പുതിയ കെട്ടിടം പണിയുന്നതിന് സ്ഥലം അനുയോജ്യമാക്കുന്നതിന് ഫെബ്രുവരി ഒമ്പതിന് ലേലം നടത്തും. അവസാന തീയതി ഫെബ്രുവരി ആറ്. ഫോൺ 0474 2742004.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.