Sections

ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യൽ പോസ്റ്റർ അച്ചടിക്കൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, കെട്ടിട ഭാഗങ്ങൾ പൊളിച്ച് നീക്കൽ തുടങ്ങി പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Friday, Jul 19, 2024
Reported By Admin
tender invited

ഭക്ഷണ സാധനങ്ങൾ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ക്യാന്റീൻ നടത്തുന്നതിന് ഭക്ഷണ സാധനങ്ങൾ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 14-ന് ഉച്ചയ്ക്ക് ഒരുമണിവരെ സ്വീകരിക്കും.

പോസ്റ്റർ അച്ചടിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ഓഗസ്റ്റ് 10-ന് പുന്നമടക്കായലിൽ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ പ്രചാരണാർത്ഥം പോസ്റ്ററുകൾ അച്ചടിക്കുന്നതിന് മികച്ച നിലവാരമുള്ള പ്രസ് ഉടമകൾ/നിയമാനുസൃത നടത്തിപ്പുകാരിൽ നിന്ന് നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി ക്വട്ടേഷൻ ക്ഷണിച്ചു. ഡിമൈ, ക്രൗൺ, ഡബിൾ ക്രൗൺ സൈസുകളിലുള്ള മൾട്ടികളർ പോസ്റ്റർ മാപ്ലിത്തോ 70 ജി.എസ്.എം. പേപ്പറിൽ അച്ചടിക്കുന്നതിന് വേണ്ടിവരുന്ന തുക കോട്ട് ചെയ്ത് പ്രത്യേകം പ്രത്യേകം ക്വട്ടേഷനായി നൽകണം. ഡിമൈ, ക്രൗൺ, ഡബിൾ ക്രൗൺ സൈസുകളിൽ 2000, 3000 കോപ്പികൾക്കുള്ള തുക പ്രത്യേകം രേഖപ്പെടുത്തണം. മുദ്രവെച്ച കവറിലുള്ള ക്വട്ടേഷനുകൾ ജൂലൈ 22-ന് വൈകീട്ട് മൂന്നിനകം കൺവീനർ, 70-ാംമത് നെഹ്റു ട്രോഫി വള്ളംകളി പബ്ലിസിറ്റി കമ്മിറ്റി ആൻഡ് ജില്ല ഇൻഫർമേഷൻ ഓഫീസർ, ജില്ല ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. അന്ന് നാല് മണിക്ക് ക്വട്ടേഷൻ തുറക്കും. ഫോൺ: 0477-2251349.

ബസ് ആവശ്യമുണ്ട്

ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് ബസ് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. എട്ടുവർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടാകരുത്. ജൂലൈ 20 രാവിലെ 11.30 വരെ ക്വട്ടേഷൻ സമർപ്പിക്കാം. ഫോൺ: 0480 2960400.

വാഹനം ആവശ്യമുണ്ട്

തൃശ്ശൂർ ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണറുടെ കാര്യാലയത്തിനുകീഴിൽ ക്വിക് റെസ്പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾക്കായി 2024-25 സാമ്പത്തിക വർഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിനായി വാഹന ഉടമകളിൽ നിന്നും മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ 'ടെണ്ടർ ഫോർ വെഹിക്കിൾ' എന്ന തലക്കെട്ടോടെ കരാർ സംബന്ധിച്ച രേഖകൾ സഹിതം ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ, തൃശ്ശൂർ എന്ന വിലാസത്തിൽ ജൂലൈ 31 ന് ഉച്ചയ്ക്ക് 1 മണിക്കകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കായി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04872424158.

കെട്ടിടഭാഗങ്ങൾ പൊളിച്ച് നീക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലെ അൺഫിറ്റായ കെട്ടിടഭാഗങ്ങൾ നിയമാനുസൃതമായ നടപടിക്രമം പാലിച്ച് പൊളിച്ച് നീക്കുന്നതിന് സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും മുദ്രവച്ച കവറിൽ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ 26 ന് രാവിലെ 11 നകം സാമൂഹികാരോഗ്യകേന്ദ്രം, ആനന്ദപുരം - 680305 എന്ന വിലാത്തിൽ ലഭിക്കണം. ഫോൺ: 9946619942.

വാഹനം ആവശ്യമുണ്ട്

വനിത ശിശു വികസന വകുപ്പിനു കീഴിൽ താനൂർ അഡിഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിലെ ഔദ്യോഗിക ആവശ്യങ്ങൾക്കു വേണ്ടി ഫോർ വീൽ വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. താൽപര്യമുള്ള വാഹന ഉടമകൾ ജൂലൈ 27ന് 2.30 നകം ഓഫീസിൽ ടെണ്ടർ ഫോറം സമർപ്പിക്കണം. അന്നേ ദിവസം വൈകീട്ട് മുന്നു മണിക്ക് ഫോമുകൾ തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04942441433.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.