- Trending Now:
വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ മാനുഫാക്ടറി വിഭാഗത്തിൽ നിന്നും വിവിധ ജയിൽ സ്ഥാപനങ്ങളിലേക്ക് 2024-25 സാമ്പത്തിക വർഷം ഫീനോൾ നിർമ്മിച്ച് വിതരണം ചെയ്യുന്നതിനായുള്ള അസംസ്കൃത സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി മത്സര സ്വഭാവമുളള മുദ്ര വെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനിൽ ജി.എസ്.ടി. ഉൾപ്പെടെയുളള നിരക്കാണ് രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷൻ ജനുവരി 19 ന് രാവിലെ 11 ന് മുമ്പായി സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷൻ ഹോം, വിയ്യൂർ എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2334267.
തൃശൂർ ഡയറ്റ് കാര്യാലയത്തിലെ മേൽക്കൂര തകർന്നുവീണ കെട്ടിടത്തിന്റെ ഭാഗങ്ങളും, അറ്റകുറ്റപ്പണികളുടെ ഭാഗമായി പൊളിച്ചു മാറ്റിയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും, മരഉരുപ്പടികളും, ഉപയോഗശൂന്യമായ ഫർണിച്ചറുകളും വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 15 ന് ഉച്ചയ്ക്ക് രണ്ടിനു മുമ്പ് ലഭിക്കണം.
തളിക്കുളം ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിൽ 2023-24 സക്ഷം അങ്കണവാടി നവീകരണ പദ്ധതിയിലുള്ള രണ്ട് അങ്കണവാടികളിലേക്ക് ബാല ആൻഡ് ഇസിസിഇ ലേണിങ് മെറ്റിരിയൽ വാങ്ങി വിതരണം നടത്തുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 15 ന് ഉച്ചയ്ക്ക് 2 ന് മുമ്പ് ലഭിക്കണം. ഫോൺ 0487 2394522.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ തൃശൂർ റെസ്റ്റ് ഹൗസ് സമുച്ചയത്തിൽ പ്രവർത്തിച്ചുവരുന്ന കാന്റീൻ ഫെബ്രുവരി ഒന്നു മുതൽ രണ്ട് വർഷത്തേക്ക് പാട്ട വ്യവസ്ഥയിൽ ഏറ്റെടുത്തു നടത്താൻ ഈ മേഖലയിൽ മുൻപരിചയമുള്ള വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. രണ്ട് വർഷക്കാലത്തേക്കുള്ള പാട്ടത്തുക, മേൽവിലാസം, ഒപ്പ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ ജനുവരി 20 ന് രാവിലെ 11 ന് മുമ്പായി എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, തൃശൂർ - 680 020 എന്ന വിലാസത്തിൽ ലഭിക്കണം. എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 8 വരെയാണ് കാന്റീന്റെ പ്രവർത്തനസമയം. ഫോൺ:0487 2333030.
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് ജില്ലാ വനിത ശിശു വികസന ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ (കാർ, ജീപ്പ്) എടുത്ത് ഉപയോഗിക്കുന്നതിന് വേണ്ടി പുനർ ടെണ്ടർ ക്ഷണിച്ചു. താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും, ഫോമിനുമായി പാലക്കാട് സിവിൽ സ്റ്റേഷനിലെ ഒന്നാം നിലയിലുള്ള ജില്ലാ വനിത ശിശു വികസന ഓഫീസിൽ ജനുവരി 15 വൈകിട്ട് മൂന്നിനകം ബന്ധപ്പെടുക. ഫോൺ : 04912911098.
പാലക്കാട് ജില്ലാ വെറ്ററിനറി കേന്ദ്രം ക്ലിനിക്കൽ ലബോറട്ടറിയിലെ ഫുള്ളി ഓട്ടോമാറ്റിക് വെറ്ററിനറി ഹെമറ്റോളജി അനലൈസറിന് റീ ഏജന്റുകൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ജനുവരി 27 ന് വൈകീട്ട് മൂന്നു മണിക്കകം ചീഫ് വെറ്ററിനറി ഓഫീസർ, ജില്ലാ വെറ്ററിനറി കേന്ദ്രം, താരേക്കാട്.പി.ഒ, പാലക്കാട് - 678001 എന്ന വിലാസത്തിൽ ദർഘാസ് സമർപ്പിക്കണം. ജനുവരി 28 ന് ഉച്ചയ്ക്ക് 2.30 ന് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.