Sections

Tender Notice: ജേഴ്സികൾ, വാൾ ഫാനുകൾ, പാനൽ ലൈറ്റുകൾ, സ്ട്രീറ്റ് ലൈറ്റ് എന്നിവ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Wednesday, Jan 15, 2025
Reported By Admin
Quotations are invited for works like supply of jerseys, wall fans, panel lights, street light, vehi

വാഹന ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു

ജില്ലാ ലേബർ ഓഫീസറുടെ കാര്യാലയത്തിലേക്ക് 2025 മാർച്ച് ഒന്നുമുതൽ 2026 ഫെബ്രുവരി 28 വരെ ഡ്രൈവർ ഉൾപ്പെടെ വാഹനം (`ബൊലേറോ,സ്വിഫ്റ്റ് ഡിസൈർ, എത്തിയോസ്, ഹോണ്ട സിറ്റി, സമാന മോഡലുകൾ ) വിട്ടു നൽകുന്നതിന് വാഹന ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 12. ഫോൺ : 0468 2222234.

ജേഴ്സികൾ വിതരണം നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. ബ്രണ്ണൻ കോളേജിൽ സ്പോർട്ട്സ് ജേഴ്സികൾ വിതരണം നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 21 ന് വൈകിട്ട് അഞ്ച് വരെ ക്വട്ടേഷൻ സ്വീകരിക്കും. വിശദാംശങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ- 04902346027.

വാൾ ഫാനുകളും പാനൽ ലൈറ്റുകളും വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ പ്ലേസ്മെന്റ് ആന്റ് കരിയർ ഗൈഡൻസ് യൂണിറ്റിന്റെ പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ വാൾ ഫാനുകളും പാനൽ ലൈറ്റുകളും വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 27ന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ- 04972780226, വെബ്സൈറ്റ്- www.gcek.ac.in.

സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ പടിപ്പുര മുതൽ പ്രധാനഗേറ്റ് വരെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 21ന് ഉച്ചയ്ക്ക് 12.30 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ- 04972780226, വെബ്സൈറ്റ്- www.gcek.ac.in.

എ.എം.സി ദർഘാസ് ക്ഷണിച്ചു

നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഐ.സി.യു ഡയാലിസിസ് യൂണിറ്റിൽ സ്ഥാപിച്ച ലിഫ്റ്റിന് ഒരു വർഷത്തേക്ക് എ.എം.സി എടുക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ലൈസൻസുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ദർഘാസുകൾ ക്ഷണിച്ചു. ജനുവരി 21ന് വൈകീട്ട് നാല് വരെ ദർഘാസ് സ്വീകരിക്കും. ജനുവരി 22ന് രാവിലെ 11.30ന് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണ. മെന്ന് സൂപ്രന്റ് അറിയിച്ചു. ഫോൺ: 04931220351.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.