- Trending Now:
ഫിഷറീസ് വകുപ്പ് ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്സ് മാനേജ്മെന്റ് ഇൻ ഇൻലാൻഡ് അക്വാട്ടിക് ഇക്കോസിസ്റ്റംസ് പദ്ധതി പ്രകാരം അഴൂർ - മടശ്ശേരിക്കോണം ഭാഗത്ത് സിമന്റ് പൈപ്പ്, സിമന്റ് റിംഗ്, തെങ്ങോല, ചിരട്ട, മുളങ്കുറ്റികൾ എന്നിവ ഉപയോഗിച്ച് മത്സ്യ സംരക്ഷിത പ്രദേശം സജ്ജീകരിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ കമലേശ്വരത്തുള്ള തിരുവനന്തപുരം മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഇലന്തൂർ ഗവ.ആർട്സ് ആന്റ് സയൻസ് കോളജിൽ സുവോളജി, ബോട്ടണി, കെമിസ്ട്രി വകുപ്പുകളിൽ സ്പെസിഫിക്കേഷൻ പ്രകാരമുളള കെമിക്കൽസ്, ഗ്ലാസ് വെയർ വാങ്ങുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 27ന് രാവിലെ 11 വരെ.
ഫോൺ: 0468 2263636.
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ക്യാമ്പസിൽ ആശുപത്രി വികസന സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള കംഫർട്ട് സ്റ്റേഷനുകളിൽ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്തു നടത്തുവാൻ താല്പര്യമുള്ളവരിൽ നിന്നും കൊട്ടേഷൻ ക്ഷണിച്ചു. താല്പര്യമുള്ളവർ ആശുപത്രി വികസന സൊസൈറ്റി , മെഡിക്കൽ കോളേജ് ആശുപത്രി ആലപ്പുഴ എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. താമസിച്ചു ലഭിക്കുന്ന ക്വട്ടേഷനുകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസിൽ നിന്നും പ്രവർത്തിസമയങ്ങളിൽ ലഭിക്കുന്നതാണ്.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.