- Trending Now:
ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുള്ള 101 ലേസർ പ്രിന്ററുകളുടെ ടോണർ കാട്രിഡ്ജ് റീഫിൽ ചെയ്യുന്നതിനായി അംഗീകൃത വിതരണക്കാരിൽ നിന്നും മുദ്ര വെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് 12 വൈകീട്ട് 3 വരെ കൽപ്പറ്റ ജില്ലാ കോടതിയിൽ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് 4 ന് ക്വട്ടേഷൻ തുറക്കും. ക്വട്ടേഷൻ അടങ്ങിയ കവറിന് പുറത്ത് വിഷയം സൂചിപ്പിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ കോടതിയിൽ നിന്നും ലഭിക്കും. ഫോൺ 04936 202277.
കൺസ്യൂമർഫെഡിന്റെ വിവിധ യൂണിറ്റുകൾ വഴി വിൽപ്പന നടത്തുന്നതിനാവശ്യമായ കോപ്പിയർ പേപ്പറുകൾ, സ്കൂൾ, ഓഫീസ് സ്റ്റേഷനറി, സ്പോർട്ട്സ്, പ്ലാസ്റ്റിക്ക്, ഹൗസ്ഹോൾഡ് ഉൽപ്പന്നങ്ങൾ മറ്റ് കണ്ടീജന്റ് ഇനങ്ങൾ എന്നിവ വാങ്ങുന്നതിന് ഓഗസ്റ്റ് എട്ടിന് രാവിലെ 10.30 ന് കൺസ്യൂമർഫെഡ് ഹെഡ് ഓഫീസിൽ പർച്ചേയ്സ് കമ്മിറ്റി നെഗോസിയേഷൻ നടത്തുന്നതായിരിക്കും. താത്പര്യമുള്ള വിതരണക്കാർ സാമ്പിളും, ക്വട്ടേഷനും സഹിതം കമ്മിറ്റിയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് www.consumerfed.net. വെബ്സൈറ്റിലും 0484-2203507, 9846292724, 9847847322 നമ്പറുകളിലും etrivenicfed@gmail.com ഇ-മെയിൽ മുഖേനയും, ഹെഡോഫീസിൽ നേരിട്ടും ബന്ധപ്പെടാം.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.