- Trending Now:
പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എഞ്ചിനീയർ (റോഡ്സ് സെക്ഷൻ രണ്ട്) കാര്യാലയത്തിന്റെ പരിധിയിലുള്ള പാലക്കാട്-പൊള്ളാച്ചി സംസ്ഥാന പാതയിൽ കി.മീ. 5/600ൽ നിൽക്കുന്ന തേക്ക് മരം മുറിച്ചുമാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ 'പാലക്കാട്-പൊള്ളാച്ചി സംസ്ഥാന പാതയിൽ കി.മീ 5/600 ൽ നിൽക്കുന്ന തേക്ക് മരം മുറിച്ചു മാറ്റുന്നതിനുള്ള അവകാശം' എന്ന് രേഖപ്പെടുത്തി അസിസ്റ്റൻറ് എഞ്ചിനീയർ റോഡ്സ് സെക്ഷൻ നം. 2 കാര്യാലയം, സിവിൽ സ്റ്റേഷൻ, പാലക്കാട് പിൻ 678001 എന്ന മേൽ വിലാസത്തിൽ ഡിസംബർ രണ്ടിന് വൈകീട്ട് നാലു മണിക്കകം തപാൽ മുഖേനയോ നേരിട്ടോ എത്തിക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ ഡിസംബർ മൂന്നിന് രാവിലെ 11 മണിക്ക് തുറക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ ലഭിക്കും.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വനിതാ സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി ടെണ്ടർ ക്ഷണിച്ചു. വാഹനം (കാർ/ജീപ്പ്) ഏഴു വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാകരുത്. വാഹനത്തിന് ടാക്സി പെർമിറ്റ് , ആർ.സി ബുക്ക്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ ഉണ്ടായിരിക്കണം. പ്രതിമാസം 1500 കി.മീ. വരെ ഓടുന്നതിന് പരമാവധി 30,000 രൂപ അനുവദിക്കും. ടെണ്ടർ സമർപ്പിച്ച വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനം ആയിരിക്കണം. പൂരിപ്പിച്ച ദർഘാസ് ഡിസംബർ 16 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും അന്നേ ദിവസം വൈകീട്ട് മൂന്നു മണിക്ക് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8281999061.
അഴുത അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലേക്ക് 2023-24 സാമ്പത്തിക വർഷം അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുളള സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 11 ഉച്ചയ്ക്ക് 1 മണി. തുടർന്ന് അന്ന് ഉച്ചയ്ക്ക് 2.30 ന് തുറന്ന് പരിശോധിക്കും. ഫോൺ : 04869 252030.
ഇലന്തൂർ സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജിൽ സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ ഏഴ്. ഫോൺ : 0468 2263636, 9446334740.
പാലക്കാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ്, ടാക്സി പെർമിറ്റുള്ള ഒരു കാർ (2022 വർഷമോ അതിനു ശേഷമോ ഉള്ള മോഡലുകളിൽ ഏഴു സീറ്റുള്ള ടാക്സികൾക്കു മുൻഗണന) മാസ വാടക വ്യവസ്ഥയിൽ ആവശ്യമുണ്ട്. വാടക വ്യവസ്ഥയിൽ വാഹനം നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ / സ്ഥാപനങ്ങൾ നിശ്ചിത ഫോറത്തിൽ തയ്യാറാക്കി സീൽ ചെയ്ത ക്വട്ടേഷനുകൾ നവംബർ 30 വൈകിട്ട് അഞ്ചിന് മുമ്പായി പാലക്കാട് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ എത്തിക്കണം. ലഭ്യമായ ക്വട്ടേഷനുകൾ ഡിസംബർ രണ്ടിന് വൈകിട്ട് നാലിന് പരിശോധിക്കുമെന്ന് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാൻ അറിയിച്ചു.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.