Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, ത്രീഡി പ്രിന്ററും അനുബന്ധ ഉപകരണങ്ങളും, ലാബ് കെമിക്കൽസ് തുടങ്ങിയവ ലഭ്യമാക്കൽ, നെയിം ബോർഡ് തയ്യാറാക്കൽ, ആർ ഒ യൂണിറ്റ് സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Saturday, Dec 07, 2024
Reported By Admin
Quotations are invited for works like provision of vehicle on hire, provision of 3D printer and rela

വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ ജില്ല മെഡിക്കൽ ഓഫീസിലെ ആർസിഎച്ച് ഓഫീസർക്ക് ഇൻസ്പെക്ഷനും പ്രവർത്തനങ്ങൾക്കും പോകുന്നതിന് കുറഞ്ഞ നിരക്കിൽ വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. വിശദ വിവരങ്ങളും ടെണ്ടർ ഫോറവും ഡിസം. 21 വരെ ജില്ല മെഡിക്കൽ ഓഫീസിൽ ലഭിക്കും. ടെണ്ടർ ലഭിക്കേണ്ട അവസാന തിയ്യതി 23/12/2024. ഫോൺ-04872333242.

തൃശ്ശൂർ ജില്ലാ ലേബർ ഓഫീസറുടെ കാര്യാലയത്തിലേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് പ്രതിമാസ വാടക അടിസ്ഥാനത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി ടാക്സി പെർമിറ്റുളള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താല്പര്യമുളളവർ ക്വട്ടേഷൻ നോട്ടീസ് തൃശ്ശൂർ ജില്ലാ ലേബർ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതും ഡിസം. 28, വൈകുന്നേരം 3 മണിക്ക് മുമ്പായി ക്വട്ടേഷനുകൾ സിവിൽ സ്റ്റേഷനിലെ ജില്ലാ ലേബർ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്. ലഭ്യമായ ക്വട്ടേഷനുകൾ അന്നേ ദിവസം വൈകിട്ട് 4 ന് ഹാജരായിട്ടുളളവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കും. ഏറ്റവും കുറവ് തുകയ്ക്കുളള ക്വട്ടേഷൻ നിബന്ധനകൾക്ക് വിധേയമായി അംഗീകരിക്കും. ഫോൺ നമ്പർ : 0487 2360469

കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം പ്രകാരം ഭൂമിയുടെ തരംമാറ്റം വേഗത്തിൽ തീർപ്പാക്കുന്നതിന് ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ താലൂക്ക് രണ്ട് വാഹനങ്ങൾ നിബന്ധനകൾക്ക് വിധേയമായി വാടകയ്ക്ക് എടുക്കുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു. മാസവാടക 35,000/ രൂപ. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 21 പകൽ 2 മണി. വിശദവിവരങ്ങൾക്ക് അമ്പലപ്പുഴ താലൂക്ക് ഓഫീസുമായി ബന്ധപ്പെടുക.

ത്രീ ഡി പിന്ററും അനുബന്ധ ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു

പുല്ലാനൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്പ്മെന്റെ സെന്ററിലെ ത്രീഡി പ്രിന്റിങ് ഓപ്പറേറ്റർ കോഴ്സിന്റെ ആവശ്യത്തിനായി ത്രീ ഡി പിന്ററും അനുബന്ധ ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ഡിസംബർ 16 വൈകീട്ട് രണ്ട് വരെ ഫോറം ലഭിക്കും. വൈകീട്ട് നാല് വരെ ദർഘാസ് സ്വീകരിക്കും. ഡിസംബർ 17ന് ഉച്ചയ്ക്ക് രണ്ടിന് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 9961218638, 7012186697.

ആർ.ഒ യൂണിറ്റ് സ്ഥാപിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

സുൽത്താൻ ബത്തേരി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ നഗരസഭയ്ക്ക് കീഴിലെ 21 അങ്കണവാടികളിൽ ആർ.ഒ യൂണിറ്റ് സ്ഥാപിക്കുന്നതിന് വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഡിസംബർ 20 ന് രാവിലെ 11.30 വരെ ടെണ്ടറുകൾ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12 ന് ടെണ്ടർ തുറക്കും.ഫോൺ 04936 222844.

ലാബ് കെമിക്കൽസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കൽപ്പറ്റ എൻ.എസ്.എം ഗവ.കോളേജിൽ കെമിസ്ട്രി ലാബ് കെമിക്കൽസ് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 20 ന് രാവിലെ 11 വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം 12 ന് ക്വട്ടേഷനുകൾ തുറക്കും.

നെയിംബോർഡുകൾ തയാറാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

മന്ത്രിമാരുടെയും ഗവൺമെന്റ് സെക്രട്ടറിമാരുടെയും പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെയും നെയിംബോർഡുകൾ ഒരു വർഷത്തേക്ക് തയാറാക്കുന്നതിന് മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. എഴുത്ത് ബോർഡുകൾ തയാറാക്കുന്നതിനുള്ള തുകയും/ വിനിയൽ സ്റ്റിക്കർ ബോർഡുകൾ തയാറാക്കുന്നതിനുള്ള തുകയും പ്രത്യേകം രേഖപ്പെടുത്തണം. ഇനാമലുൾപ്പെടെ എഴുതാനാവശ്യമായ സാധന സാമഗ്രികളും എഴുത്ത് കൂലിയുമടങ്ങുന്ന നിരക്കാണ് സമർപ്പിക്കേണ്ടത്. നെയിംബോർഡ് എഴുതുന്നതിനുള്ള ടെണ്ടർ എന്ന് ടെൻഡറിലും ടെൻഡർ ഉള്ളടക്കം ചെയ്യുന്ന മുദ്രവച്ച കവറിലും വ്യക്തമായി രേഖപ്പെടുത്തണം. ഡിസംബർ 31നകം ടെൻഡറുകൾ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് പൊതുഭരണ (ഹൗസ് കീപ്പിങ് സെൽ-ബി) വകുപ്പിനെ സമീപിക്കാം.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.