Sections

വാട്ടർ ടാങ്ക്, മോട്ടോർ സ്ഥാപിക്കൽ, വുഡ് കട്ടർ മെഷീൻ ലഭ്യമാക്കൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Saturday, Jul 27, 2024
Reported By Admin
Tenders Invited

വുഡ് കട്ടർ മെഷീൻ; ക്വട്ടേഷൻ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ വിവിധ ഭാഗങ്ങളിലായി നിൽക്കുന്ന മരങ്ങൾ കോതുന്നതിന് Wood cutter Machine ഫാമിൽ എത്തിച്ചു നൽകുന്നതിന് മുദ്ര വച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകൾ സൂപ്രണ്ട്, ജില്ലാകന്നുകാലി വളർത്തൽകേന്ദ്രം, കുടപ്പനക്കുന്ന്, തിരുവനന്തപുരം., എന്ന മേൽ വിലാസത്തിൽ അയയ്ക്കേണ്ടതും, ക്വട്ടേഷൻ കവറിനു പുറത്ത് Wood cutter Machine സംബന്ധിച്ച ക്വട്ടേഷൻ 2024-25 എന്ന രേഖപ്പെടുത്തിയിരിയ്ക്കേണ്ടതുമാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി 02/08/2024 തിയതി രാവിലെ 11 മണിവരെയാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2732962 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു

കണ്ണൂർ ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയത്തിലെ ആവശ്യത്തിനായി കരാർ വ്യവസ്ഥയിൽ (ഡൈവർ ഇല്ലാതെ) ആറ് വർഷത്തിലധികം പഴക്കമില്ലാത്തതും, സീറ്റിംഗ് കപ്പാസിറ്റി 5 ഉള്ളതും എയർ കണ്ടീഷനോടുകൂടിയതുമായ ( മാരുതി സുസൂക്കി, ഡിസൈർ, ടൊയോട്ട ഏറ്റിയോസ് ) വാഹനങ്ങളുടെ ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. അവസാന തീയ്യതി ആഗസ്റ്റ് 5. ഫോൺ 0497 2700057. ഇ-മെയിൽ: poknr@kkvib.org

ടാങ്ക്, മോട്ടോർ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മത്സ്യഫെഡ് കണ്ണൂർ ജില്ലാ ഓഫീസ് ഹാച്ചറി കോർട്ടേഴ്സ് എന്നിവിടങ്ങളിലെ കുടി വെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിലേക്കായി ജില്ലാ ഓഫീസിൽ ഒരു ടാങ്കും ഹാച്ചറി കോർട്ടേഴ്സിന് 2 ടാങ്കും ഘടിപ്പിച്ച് ഹാച്ചറിയിൽ നിന്ന് ലഭ്യമായ 1.5 എച്ച് പി യുടെ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് സംഭരിക്കുന്നതിനുള്ള അടിയന്തര പ്രവൃത്തികൾക്ക് അംഗീകൃത സ്ഥാപനത്തിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജുലൈ 31 ഉച്ചക്ക് ശേഷം 3 മണിക്കുള്ളിൽ കണ്ണൂർ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മത്സ്യഫെഡ് ജില്ലാ കാര്യാലയത്തിൽ ലഭിക്കണം. ഫോൺ 0497 2731257.

വാഹനം വാടകയ്ക്ക് ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വനിതാ സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ള വാഹന ഉടമകളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് രണ്ട് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281999057.

ഇ-ടെൻഡർ ക്ഷണിച്ചൂ

കോതമംഗലം ബ്ലോക്ക് എംഎൽഎ എസ്ഡിഎഫ് പദ്ധതിയിൽ മരാമത്ത് പ്രവൃത്തി ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെൻഡർ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, www.lsg.kerala.gov.in വെബ് സൈറ്റിൽ നിന്നും അറിയാം. ഫോൺ:0485 2822544. ടെൻഡർ സർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് മൂന്ന് വൈകിട്ട് നാല് വരെ.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.