- Trending Now:
പാലക്കാട് റവന്യു ഡിവിഷന് കീഴിലെ വില്ലേജ് ഓഫീസുകളിൽ ഭൂമി തരംമാറ്റം അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലിനായി ഫീൽഡ് പരിശോധനകൾ നടത്തുന്നതിന് വാടകയ്ക്ക് രണ്ട് വാഹനങ്ങൾ ആവശ്യമുണ്ട്. ജീപ്പ്, ബൊലീറോ, സ്കോർപിയോ പോലുള്ള ഓഫ് റോഡ്/ ഓൺറോഡ് ഉപയോഗങ്ങൾക്ക് പറ്റിയ വാഹനങ്ങളായിരിക്കണം. 1500 കിലോമീറ്റർ ഓടുന്നതിനു പ്രതീക്ഷിക്കുന്ന മാസ വാടക കാണിക്കുന്ന ക്വട്ടേഷൻ ഡിസംബർ 24 ന് വൈകീട്ട് അഞ്ചു മണിക്കകം പാലക്കാട് ആർ.ഡി.ഒ ഓഫീസിൽ ലഭിക്കണം. ക്വട്ടേഷനുകൾ ഡിസംബർ 24 ന് രാവിലെ 11 മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2535585.
ഒറ്റപ്പാലം റവന്യു ഡിവിഷന് കീഴിലെ വില്ലേജ് ഓഫീസുകളിൽ ഭൂമി തരംമാറ്റം അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലിനായി ഫീൽഡ് പരിശോധനകൾ നടത്തുന്നതിന് വാടകയ്ക്ക് മൂന്ന് വാഹനങ്ങൾ ആവശ്യമുണ്ട്. ഏഴ് സീറ്റുകളുള്ള ജീപ്പ്, ബൊലീറോ, സ്കോർപിയോ പോലുള്ള വാഹനങ്ങളായിരിക്കണം. 2000 കിലോമീറ്റർ ഓടുന്നതിനു പ്രതീക്ഷിക്കുന്ന മാസ വാടക കാണിക്കുന്ന ക്വട്ടേഷൻ ഡിസംബർ 20 ന് ഉച്ചയ്ക്ക് രണ്ടു മണിക്കകം ഒറ്റപ്പാലം റവന്യു ഡിവിഷൻ ഓഫീസിൽ ലഭിക്കണം. ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് 3.30 ന് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0466 2244323.
നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ് മെന്റ് യൂണിറ്റ് കോട്ടയം ജില്ലയിൽ വിവിധ പദ്ധതികളുടെ ഉപയോഗത്തിനായി എയർ കണ്ടീഷൻ ടാക്സി രജിസ്ട്രേഷനുളള വാഹന ഉടമകളിൽനിന്നു ക്വട്ടേഷനുകൾ ക്ഷണിച്ചു. ഡിസംബർ 23 ഉച്ചയ്ക്ക് 2 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം മൂന്നുമണിയ്ക്ക് തുറക്കും. ഫോൺ : 0481-2991918.
ഗവ മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിലേക്ക് ഗാർബേജ് ട്രോളി -660 ലിറ്റർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 23 ഉച്ചയ്ക്കു 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2 മണിയ്ക്ക് തുറക്കും. കൂടുതൽ വിവരങ്ങൾക്കു ഫോൺ : 0481-2597279, 0481-2597284.
ഗവ മെഡിക്കൽ കോളേജിലെ ഫാർമക്കോളജി വിഭാഗത്തിലേക്ക് കെമിക്കൽസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 23 ഉച്ചയ്ക്കു 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് തുറക്കും. കൂടുതൽ വിവരങ്ങൾക്കു ഫോൺ : 0481-2597279, 0481 2597284.
പട്ടാമ്പി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് എ.ബി.ഡി ടൈപ്പ് ഓക്സിജൻ സിലിണ്ടറുകളും നൈട്രിക്ക് ഓക്സൈഡും കുറഞ്ഞ നിരക്കിൽ റീഫിൽ ചെയ്തു നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ സമർപ്പിക്കുമ്പോൾ പട്ടാമ്പി താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ടിന്റെ പേരിൽ മാറാവുന്ന 5000 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരത ദ്രവ്യമായി ഉള്ളടക്കം ചെയ്യണം. പൂരിപ്പിച്ച ടെണ്ടർ ഡിസംബർ 23 ന് ഉച്ചയ്ക്ക് രണ്ടു മണി വരെ ഓഫീസിൽ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ ലഭിക്കും.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.