Sections

വസ്ത്രങ്ങൾ കഴുകി ഇസ്തിരിയിട്ട് നൽകുന്നതിനും, ഇലക്ട്രിക് പ്ലംമ്പിങ് വർക്കുകൾ ചെയ്യുന്നതിനും ക്വട്ടേഷനുകൾ ക്ഷണിച്ചു

Wednesday, Jun 19, 2024
Reported By Admin
Quotation Invited

വസ്ത്രങ്ങൾ കഴുകി ഇസ്തിരിയിട്ട് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികളുടെ വസ്ത്രങ്ങൾ കഴുകി ഇസ്തിരിയിട്ട് നൽകുന്നതിന് പ്രാദേശിക സ്ഥാപനങ്ങളിൽ / വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 27 ന് വൈകീട്ട് മൂന്നിനകം സമർപ്പിക്കണം. ഫോൺ: 0480 2960400.

ഇലക്ട്രിക്, പ്ലമ്പിങ്, പമ്പ് ഓപ്പറേഷൻ തുടങ്ങിയ ജോലികൾക്കായി ക്വട്ടേഷൻ ക്ഷണിച്ചു

ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലേക്ക് ഇലക്ട്രിക്, പ്ലമ്പിങ്, പമ്പ് ഓപ്പറേഷൻ തുടങ്ങിയ ജോലികൾ കരാറടിസ്ഥാനത്തിൽ നിർവഹിക്കുന്നതിന് ഇലക്ട്രിഷ്യൻ ഗ്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്, ലൈസൻസ് ഉള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. കുറഞ്ഞത് രണ്ടു വർഷത്തെ സേവനപരിചയം ഉണ്ടാകം. ജൂൺ 27ന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. ഫോൺ: 0480 2960400.

ചാർട്ടേർഡ് അക്കൗണ്ടന്റമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ 2023-2024 സാമ്പത്തിക വർഷത്തെ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്തത്, ഇൻകം ആന്റ് എക്സ്‌പെൻഡിച്ചർ സ്റ്റേറ്റ്‌മെന്റ്, ബാലൻസ് ഷീറ്റ്, റസിപ്റ്റ് ആന്റ് പേയ്മെന്റ് സ്റ്റേറ്റ്മെന്റ്, ട്രയൽ ബാലൻസ് എന്നീ റിപ്പോർട്ടുകൾ തരുന്നതിന് രജിസ്ട്രേർഡ് ചാർട്ടേർഡ് അക്കൗണ്ടന്റമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സീൽ ചെയ്ത കവറിൽ സെക്രട്ടറി, എച്ച്.ഡി.എസ് മെഡിക്കൽ കോളേജ് ആശുപത്രി എറണാകുളം വിലാസത്തിൽ തപാലിലോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ സമർപ്പിക്കാം. ക്വട്ടേഷൻ നമ്പറും, ഏത് ആവശ്യത്തിന് വേണ്ടിയുള്ളത് എന്നതും കവറിനു മുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 21 ഉച്ചയ്ക്ക് 2 വരെ. അപൂർണ്ണമായതും നിശ്ചിത പരിധിക്കുള്ളിൽ ലഭിക്കാത്തതുമായ ക്വട്ടേഷനുകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി വികസന സമീതി ഓഫീസുമായി ബന്ധപ്പെടുക.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.