- Trending Now:
ജില്ലാ മാനസികാരോഗ്യ പരിപാടിയുമായി ബന്ധപ്പെട്ട് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. 3 മാസത്തേക്ക് ഏകദേശം 2000 കി.മീ ഓടുന്നതിനാണ് നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ടാക്സി പെർമിറ്റുള്ള വാഹനം ലഭ്യമാക്കേണ്ടത്. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 14. ക്വട്ടേഷൻ തുറക്കുന്ന തീയതി ഏപ്രിൽ 17, 11.00 മണി. ക്വട്ടേഷൻ നൽകുന്ന വ്യക്തിയോ അയാൾ നിയോഗിക്കുന്ന പ്രതിനിധിയോ ക്വട്ടേഷൻ തുറക്കുമ്പോൾ സ്ഥലത്ത് ഉണ്ടാവണം. കുറഞ്ഞ തുക രേഖപ്പെടുത്തിയ വ്യക്തിയുടെ ക്വട്ടേഷനായിരിക്കും സ്വീകരിക്കുക. ക്വട്ടേഷനുകൾ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡൽ ഓഫീസിൽ പ്രവർത്തി ദിവസങ്ങളിൽ സ്വീകരിക്കും. മുദ്ര വെച്ച കവറിന് പുറത്ത് വാഹന ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തിയിരിക്കണം.
കോട്ടയം: സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി മേയ് 16 മുതൽ 22 വരെ നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയോടനുബന്ധിച്ച് ഏപ്രിൽ, മേയ് മാസങ്ങളിൽ ഉപയോഗിക്കുന്നതിനായി ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന വാഹനം ദിവസവാടകയ്ക്ക് ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ 19 ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ: 0481 2562558
സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ആരംഭിച്ചിട്ടുള്ള സഞ്ചരിക്കുന്ന കളിമൺ ഉൽപ്പന്ന വിപണന ശാലയ്ക്ക് വേണ്ടി ഒരു കവചിത മിനി ലോറി/ ട്രക്ക് കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് താത്പര്യമുള്ള മിനിലോറി ഉടമകളിൽ നിന്നും പ്രതിമാസ റേറ്റ് (ഡ്രൈവർ ശമ്പളം ഉൾപ്പെടെ) കാണിച്ചു കൊണ്ടുള്ള ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2727010.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.