Sections

വാഹനം വാടകയ്ക്ക് എടുക്കുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Monday, Jul 01, 2024
Reported By Admin

വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: ജില്ലാ ശുചിത്വ മിഷൻ ഓഫീസിലേയ്ക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് അഞ്ചു സീറ്റ് എ.സി. സെഡാൻ മോഡൽ വാഹന ഉടമകളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് നാലിന് തുറക്കും. ഫോൺ 0481-2573606.

വാഹനം ആവശ്യമുണ്ട്

വയനാട്: ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കമ്മീഷണർ ഓഫീസ് ഔദ്യോഗിക ആവശ്യത്തിനായി ഡ്രൈവർ ഉൾപ്പെടെയുള്ള വാഹനം ആവശ്യമുണ്ട്. ടൂറിസ്റ്റ് ടാക്സി പെർമിറ്റുള്ള ടാറ്റ നെക്സോൺ, ഹോണ്ട ബ്രാവിയ, ഹ്യുണ്ടായി വെന്യു, കിയാ സോണറ്റ്, നിസ്സാൻ സണ്ണി, മാരുതി എർട്ടിഗ, റിനോൾട്ട് ഡസ്റ്റർ ഗണത്തിലുള്ള 2019 ന് ശേഷമുള്ള വാഹനങ്ങളാണ് ആവശ്യം. വെള്ള നിറത്തിന് മുൻഗണന നൽകും. പ്രതിമാസം 2000 കിലോമീറ്റർ സേവനം നൽകേണ്ടി വരും. ജുലായ് 15 ഉച്ചയ്ക്ക് 12.30 വരെ മാനന്തവാടിയിലുള്ള സബ്കളക്ടർ ഓഫീസ് സമുച്ചയത്തിലുള്ള ജില്ലാ ഡെവലപ്പ്മെന്റ് കമ്മീഷണർ ഓഫീസിൽ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് 3 ന് ക്വട്ടേഷൻ തുറക്കും. ഫോൺ 9946932558.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.