Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, കാന്റീൻ നടത്തിപ്പ്, വൈദ്യുതീകരണ പ്രവൃത്തി, വെളിച്ച സംവിധാനം ഏർപ്പെടുത്തൽ തുടങ്ങി വിവിധ പ്രവൃത്തികൾക്ക് വേണ്ടി ക്വട്ടേഷനുകൾ ക്ഷണിച്ചു

Tuesday, Dec 19, 2023
Reported By Admin
Tenders Invited

കാന്റീൻ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലുവ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കാന്റീൻ 2024-25 കാലയളവിലേക്ക് നടത്തുന്നതിന് കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും മത്സര സ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. കാന്റീൻ നടത്തുവാൻ താല്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന മതിയായ രേഖകളും പകർപ്പുകളും തിരിച്ചറിയൽ രേഖകളുടെ പകർപ്പും നല്കുവാൻ ഉദ്ദേശിക്കുന്ന വാർഷിക വാടക, കാന്റിനിൽ വിളമ്പുവാൻ ഉദ്ദേശിക്കുന്ന ആഹാര സാധനങ്ങളുടെ അളവ്, തൂക്കം, വിലനിലവാരം എന്നിവ സഹിതം ആലുവ തഹസിൽദാറുടെ പേരിൽ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ക്വട്ടേഷൻ സമർപ്പിക്കണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 26ന് വൈകിട്ട് 3 വരെ.ഫോൺ: 0484 2624052

സെഡാൻ കാർ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി, പട്ടിക വർഗ വികസന കോർപറേഷന്റെ ജില്ലാ ഓഫീസിലേക്ക് ആറുമാസ കാലയളവിലേക്ക് ഡ്രൈവറോട് കൂടി പെർമിറ്റുള്ള സെഡാൻ കാർ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്നും അംഗീകൃത സ്ഥാപനങ്ങളിൽനിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കായി കോർപറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് ഡിസംബർ 22നുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0483 2731496, 9400068510.

മകരവിളക്ക്: വെളിച്ചമൊരുക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു

ശബരിമല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട മകരജ്യോതി ദർശനത്തിന് എത്തുന്ന ഭക്തർക്ക് പുല്ലുമേട്ടിലും പുല്ലുമേട്ടിലേക്കുള്ള കാനനപാതയിലും ആവശ്യമായ വെളിച്ചസംവിധാനം ഏർപ്പെടുത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. വള്ളക്കടവ് നാലാം മൈൽ കവലയിൽ നിന്നും ഉപ്പുപാറ വഴി പുല്ലുമേട് വ്യുപോയിന്റ് വരെയുള്ള ഏകദേശം 12 കി.മീ ദൂരത്തിലും കോഴിക്കാനത്ത് നിന്നും കെ.എസ്.ആർ.ടി.സി പാർക്ക് ചെയ്യുന്ന ഗവി റൂട്ടിൽ ഉദ്ദേശം ഒരു കി.മീ ദൂരത്തിലും മകരജ്യോതി ദർശനദിനമായ 2024 ജനുവരി 15 ന് ജനറേറ്ററുകളും ട്യൂബുകളും ആവശ്യമായ മറ്റ് അനുബന്ധ സാമഗ്രികളും ഉപയോഗിച്ച് വെളിച്ചം ഏർപ്പെടുത്തുന്നതിനാണ് ക്വട്ടേഷൻ. ഈ സാമഗ്രികളുടെ വാടക, ജോലിക്കായുള്ള ട്രാൻസ്പോർട്ടേഷൻ, കയറ്റിയിറക്ക്, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ ഉൾപ്പെടുത്തി അടങ്കൽ തുകയ്ക്കുള്ള ക്വട്ടേഷനുകളാണ് സമർപ്പിക്കേണ്ടത്. താൽക്കാലികമായി സ്ഥാപിക്കുന്ന വൈദ്യുതോപകരണങ്ങൾ സുരക്ഷിതമായിരിക്കണം. കരാർ ഏറ്റെടുക്കുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം. കരാർ ഏറ്റെടുക്കുന്നവർ ജനുവരി 14 ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി സംവിധാനങ്ങൾ പ്രവർത്തനസജ്ജമാക്കി ജില്ലാ കളക്ടർ മുമ്പാകെയോ കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥർ മുമ്പാകെയോ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു കാണിക്കണം. താൽപ്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും ഡിസംബർ 29 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പായി തഹസിൽദാർ, പീരുമേട് എന്ന വിലാസത്തിൽ മുദ്രവെച്ച കവറിൽ ക്വട്ടേഷൻ സമർപ്പിക്കണം. വൈകി ലഭിക്കുന്ന ക്വട്ടേഷനുകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04869 232077.

ഇ-ടെൻഡർ

പൂതക്കുളം ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിൽ തുരുത്തുകാവ് റോഡിന്റെ ഇരുവശവും പാർശ്വഭിത്തി കെട്ടി സംരക്ഷിക്കൽ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ അടുതല ടാഗോർ മെമ്മോറിയൽ ലൈബ്രറിക്ക് രണ്ടാംനില നിർമാണം എന്നീ പ്രവൃത്തികൾക്ക് റീ-ഇ-ടെൻഡർ ക്ഷണിച്ചു. ഡിസംബർ 26ന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി സമർപ്പിക്കണം. ഇ-ടെൻഡർ www.lsg.kerala.gov.in, www.etenders.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്. ഫോൺ 0474 2593260, 2592232.

വാഹന ടെൻഡർ ക്ഷണിച്ചു

പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയുടെ വിവിധ ആവശ്യങ്ങൾക്കായി ഏഴ് സീറ്റുള്ള ലൈറ്റ് മോട്ടോർ വാഹനം ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഡിസംബർ 22 ന് വൈകിട്ട് നാല് വരെ നൽകാം. ടെൻഡറുകൾ ഡിസംബർ 27 ന് രാവിലെ 11 ന് തുറക്കും. ടെൻഡർ ഫോം www.etenders.kerala.gov.in ൽ ലഭിക്കും. ഇ.എം.ഡി തുക: 19,531 രൂപ. ഫോൺ: 0491-2505504

വൈദ്യുതീകരണ പ്രവൃത്തിക്ക് ക്വട്ടേഷൻ ക്ഷണിച്ചു

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് എസ്.ഡി.എഫ് എം.എൽ.എ 2022-2023 ൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന അട്ടപ്പാടി-പുതൂർ മാതൃശിശു സംരക്ഷണകേന്ദ്രത്തിന്റെ വൈദ്യുതീകരണ പ്രവൃത്തിക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 23 വരെ സ്വീകരിക്കും. ഡിസംബർ 26 ന് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾ ഓഫീസ് നോട്ടീസ് ബോർഡിലും www.tender.lsgkerala.gov.in ലും ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 0492 4254223, 8157954060.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.