- Trending Now:
അടിമാലി ശിശുവികസനപദ്ധതി ആഫീസിലേക്ക് ടാക്സി പെർമിറ്റും 7 വർഷത്തിൽ കുറവ് പഴക്കമുള്ള ഓഫ് റോഡ് വാഹനം 2024 ജനുവരി മുതൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുവാൻ താൽപ്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്ര വച്ച ടെണ്ടറുകൾ ക്ഷണിച്ചു. ജനുവരി 4 ന് ഉച്ചക്ക് 12 മണി വരെ ടെണ്ടർ ഫോമുകൾ ലഭിക്കും. ടെണ്ടർ ഫോമുകൾ അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റ മുകൾനിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് പോജക്ട് ആഫീസിൽ നിന്നും നിശ്ചിത വില നല്കി പ്രവർത്തി ദിവസങ്ങളിൽ വാങ്ങാവുന്നതാണ്. മുദ്ര വെച്ച ടെണ്ടറുകൾ ജനുവരി 04 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.00 മണി വരെ ശിശുവികസന പദ്ധതി ആഫീസർ, അടിമാലി, അടിമാലി പി ഒ-685565 എന്ന വിലാസത്തിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.00 മണിയ്ക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്. വാഹനത്തിന് ടാക്സി പെർമിറ്റ് ഉൾപ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കണം. വാഹനം ടെണ്ടറുടെ പേരിൽ ഉള്ളതായിരിക്കണം. ടെണ്ടർ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ്. വാഹനത്തിന്റെ ആർസി ബുക്ക്, പെർമിറ്റ്, ഇൻഷുറൻസ് തുടങ്ങിയ എല്ലാ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെണ്ടറിനോടൊപ്പം ഹാജരാക്കുകയും ഒറിജിനൽ പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതുമാണ്. വാഹനം പ്രതിമാസം 1000 (ആയിരം) കിലോമീറ്ററിന് 30000/ രൂപ വരെ രേഖപ്പെടുത്താവുന്നതാണ് . ഒരു മാസം 1000 കി.മി. സഞ്ചരിക്കുന്നതിനുള്ള പ്രതിമാസ നിരക്കാണ് രേഖപ്പെടുത്തേണ്ടത്. വാഹന കരാർ ഉറപ്പിക്കുന്ന പക്ഷം ടെണ്ടർ ലഭിച്ച സ്ഥാപനം / വ്യക്തികൾ അടങ്കൽ തുകയുടെ 5% ട്രഷറിയിൽ ശിശുവികസനപദ്ധതി ആഫീസറുടെ പേരിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് ചെയ്യേണ്ടതും 200/ രൂപയുടെ മുദ്രപത്രത്തിൽ കരാർ വയ്ക്കേണ്ടതുമാണ്. കരാർ എടുക്കുന്നത് വ്യക്തികളാണെങ്കിൽ കരാർ തുകയുടെ 1% വും, സ്ഥാപനമാണെങ്കിൽ 2% വും ബില്ലിൽ നിന്ന് കുറവു ചെയ്ത് ടിഡിഎസ് ഇനത്തിൽ ട്രഷറിയിൽ ഒടുക്കുന്നതാണ്. ടെണ്ടർ അംഗീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം വനിതാ ശിശുവികസന ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും. ടെണ്ടർ അപേക്ഷയുടെ കവറിന്റെ പുറത്ത് 'വാഹനം വാടകവ്യവസ്ഥയിൽ നൽകുന്നതിനുള്ള ടെണ്ടർ' എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നം.04864 223966, 9447876176.
തൃശൂർ ജില്ലയിലെ റവന്യൂ ഓഫീസുകളിലെ ഉപയോഗത്തിന് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ ഡ്രൈവർ സഹിതം വാഹനം (ജീപ്പ് / ബൊലേറോ ജീപ്പ്) വാടകയ്ക്ക് നൽകുന്നതിനു ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലുമായി ബന്ധപ്പെട്ട് ഫീൽഡ് പരിശോധനകൾ നടത്തുന്നതിന് ഒമ്പത് വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനാണ് തീരുമാനമായത്. ജനുവരി 3 ന് വൈകീട്ട് മൂന്നുവരെ തൃശൂർ താലൂക്ക് ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കാം.
വടകര ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ സർജിക്കൽ/ഡെന്റൽ കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിനായി, അത്തരം സാധനങ്ങൾ വിതരണം ചെയ്യുന്ന അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോറം സമർപ്പിക്കുന്ന കവറിനു പുറത്ത് ''വടകര ജില്ലാ ആശുപത്രിയിലേക്ക് കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിനുളള ടെണ്ടർ' എന്ന് രേഖപ്പെടുത്തി സൂപ്രണ്ട് ഗവ. ജില്ലാ ആശുപത്രി വടകര എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി : ജനുവരി 20 ഉച്ചക്ക് രണ്ട് മണി വരെ. പൂരിപ്പിച്ച ടെണ്ടറുകൾ അന്നേ ദിവസം ഉച്ചക്ക് 2.30ന് തുറക്കുന്നതാണ്.
ഐ.സി.ഡി.എസ് പുഴയ്ക്കൽ അഡീഷണൽ കാര്യാലയത്തിന് കീഴിലുള്ള അങ്കണവാടികളിൽ 2023 - 24 സാമ്പത്തിക വർഷത്തിൽ വാട്ടർ പ്യൂരിഫയർ വാങ്ങി നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 10 ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. ഫോൺ: 0487 2360008.
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുള്ള വാട്ടർ ടാങ്കിന്റെ കിഴക്കുഭാഗത്തുളള ഒരു മുറി (പ്രൊവിഷൻ സ്റ്റോർ) 01/02/2024 മുതൽ 31/01/2025 വരെ വാടകയ്ക്ക് നൽകുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്ര വെച്ച കവറുകളിൽ മത്സരസ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ 0484 2967371.
കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ നിയോനാറ്റോളജി വിഭാഗത്തിലേക്ക് ടി പീസ് റെസ്യൂസിറ്റേറ്റർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി മൂന്നിന് 12നകം നൽകണം. ഫോൺ: 0481 2597279.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.