Sections

പരിശീലനം നൽകൽ, കാന്റീൻ നടത്തിപ്പ്, ഭക്ഷണം വിതരണം ചെയ്യൽ, മരങ്ങൾ മുറിച്ച് നീക്കം ചെയ്യൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Tuesday, Nov 07, 2023
Reported By Admin
Tenders Invited

പരിശീലനം നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ യുവതീയുവാക്കൾക്ക് കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ പരിശീലനം നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 10ന് വൈകിട്ട് നാല് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2700357.

കാന്റീൻ നടത്തുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു

പൊതുമരാമത്ത് വകുപ്പ് കരുനാഗപ്പള്ളി റെസ്റ്റ് ഹൗസ് കാന്റീൻ ഒരു വർഷത്തേക്ക് മാസ വാടകയ്ക്ക് ഏറ്റെടുത്തു നടത്തുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. വിവരങ്ങൾക്ക് കരുനാഗപ്പള്ളി പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം അവസാനതീയതി: നവംബർ എട്ട്. ഫോൺ 7034263984

ഭക്ഷണം വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി നിർവ്വഹണം നടത്തുന്ന പകൽവീട് ഗുണഭോക്താക്കൾക്ക് 01/12/2023 മുതൽ 30/11/2024 വരെ ഭക്ഷണം വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20 ഉച്ചയ്ക്ക് രണ്ടു വരെ. വിശദ വിവരങ്ങൾ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കോമ്പിൽ പ്രവർത്തിക്കുന്ന വാഴക്കുളം ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ നിന്നും ലഭിക്കും.

മരങ്ങൾ മുറിച്ചു നീക്കം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

താനൂർ സി.എച്ച്.എം.കെ ആർട്സ് ആൻഡ് സയൻസ് കോളജിന് കൈവകാശം ലഭിച്ച തിരൂർ താലൂക്കിലെ ഒഴൂർ വില്ലേജിലെ സർവേ നമ്പർ: 152/4 ഭൂമിയിലെ 157 വിവിധ മരങ്ങൾ മുറിച്ചു നീക്കം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 14ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം പ്രിൻസിപ്പൽ, താനൂർ സി.എച്ച്.എം.കെ ആർട്സ് ആൻഡ് സയൻസ് കോളജ് താനൂർ, പുത്തൻതെരു, കെ. പുരം, മലപ്പുറം ജില്ല, 676307 എന്ന വിലാസത്തിൽ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് 2.30ന് താനൂർ കെ.പുരം പുത്തൻതെരുവിലെ കോളജ് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്തും ക്വട്ടേഷൻ സ്വീകരിക്കും മരങ്ങൾ വിൽക്കും. ക്വട്ടേഷന്റെ മാതൃക കോളജ് ഓഫീസിൽ നിന്നും gctanur.ac.in എന്ന കോളജ് വെബ്സൈറ്റിൽ നിന്നും ലഭിക്കും.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.