Sections

ലാബ് ഉപകരണങ്ങൾ, പേപ്പറുകൾ, ടേബിൾ ക്ലോത്ത് ഫ്രില്ലുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ തുടങ്ങിയവ വിതരണം ചെയ്യൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Tuesday, Nov 19, 2024
Reported By Admin
Quotations are invited for various works including supply of lab equipment, papers, table cloth fril

പേപ്പറുകൾ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് പേപ്പറുകൾ നൽകുന്നതിന് സീൽ ചെയ്ത ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 22-ന് ഉച്ചയ്ക്ക് ശേഷം 2.30 വരെ നൽകാം. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.
ഫോൺ:0484 2562042

ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

എറണാകുളം: ജില്ലയിൽ ഓടക്കാലി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ മൊബൈൽ ഫോൺ ഹാർഡ് വെയർ റിപ്പയർ ടെക്നീഷ്യൻ കോഴ്സിന്റെ ലാബിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചുണ്ട്. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 29 ന് വൈകിട്ട് നാലു വരെ. ഫോൺ 9497282911.

ടേബിൾ ക്ലോത്ത് ഫ്രില്ലുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കേരള ഹൈക്കോടതിയിലേക്ക് 50 സാറ്റിൻ ടേബിൾ ക്ലോത്ത് ഫ്രില്ലുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 21 ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് ക്വട്ടേഷൻ തുറക്കും. ക്വട്ടേഷൻ തുറക്കുന്ന ദിവസം പ്രവൃത്തി ദിവസമല്ലാതെ വന്നാൽ തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷൻ സ്വീകരിക്കുകയും അന്നേ ദിവസം മൂന്നിന് ക്വട്ടേഷൻ തുറക്കുകയും ചെയ്യും. രജിസ്ട്രാർ (അഡ്മിനിസ്ട്രേഷൻ), കേരള ഹൈക്കോടതി, എറണാകുളം 31 എന്ന വിലാസത്തിൽ ക്വട്ടേഷൻ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2562436.

ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

വടക്കടത്തുകാവ് സർക്കാർ വിഎച്ച്എസ് സ്കൂളിൽ സ്കിൽ ഡവലപ് സെന്ററിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അടങ്കൽ തുക അഞ്ച് ലക്ഷം രൂപ. അവസാന തീയതി നവംബർ 26. ഇ-മെയിൽ : 0407gvhssvdktv@gmail.com.

ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

പുറമറ്റം സർക്കാർ വിഎച്ച്എസ്എസ് സ്കൂളിൽ മൊബൈൽ ഫോൺ ഹാർഡ് വെയർ റിപ്പയർ ടെക്നീഷ്യൻ കോഴ്സിന്റെ ലാബിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി നവംബർ 27. ഇ-മെയിൽ : 0402gvhsspmtm@gmail.com. ഫോൺ : 0469 2666767.

മെഡിക്കൽ കോളേജിലേക്ക് വിവിധ ക്വട്ടേഷനുകൾ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി. ഡി മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിലേക്ക് പോസ്റ്റുമോർട്ടം പരിശോധനയുടെ ഭാഗമായ സ്ക്രൂ ക്യാപ്പുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾ (1000 മി. ലി), (100 മി. ലി) വാങ്ങി നൽകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3 ഉച്ചക്ക് 2 മണി. കൂടാതെ ഫോറൻസിക് വിഭാഗത്തിലേക്ക് പോസ്റ്റുമോർട്ടം പരിശോധനയുടെ ഭാഗമായ ഏപ്രൺ (ഡിസ്പോസിബിൾ-ആറ് അടി നീളം) വാങ്ങി നൽകുന്നതിനും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 2 പകൽ 12 മണി. ഗവ. ടി. ഡി മെഡിക്കൽ കോളേജിലെ സെൻട്രൽ ലൈബ്രറി പുതിയ ലൈബ്രറി കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് മേശകളുടെ അറ്റകുറ്റപ്പണിക്കും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 27 പകൽ 12 മണി. പ്രിൻസിപ്പൽ, ഗവ. റ്റി ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ എന്ന വിലാസത്തിലാണ് ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്ക് ഫോൺ: 0477-2282015.

ചാർട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് സിസിഇ (Centre for continuing education) വിഭാഗത്തിലെ ബുക്സ് ഓഫ് അക്കൗണ്ട്സ് 2024-25, 2025-26 സാമ്പത്തിക വർഷ കാലയളവിൽ സ്റ്റാറ്റിയുട്ടറി ഓഡിറ്റ് നടത്തുന്നതിനും ഐടിആർ ഫയലിംഗ് നടത്തുന്നതിനും ചാർട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. 'ക്വട്ടേഷൻ നമ്പർ 10എ/2024-25-സിസിഇ വിഭാഗത്തിലെ ബുക്സ് ഓഫ് അക്കൗണ്ട്സ് ഓഡിറ്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ' എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പാൾ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹിൽ (പിഒ), 673005 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി നവംബർ 25 ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. വിശദാംശങ്ങൾ www.geckkd.ac.in ൽ.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.