- Trending Now:
അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭിക്കുന്ന ലാബ് സാമ്പിളുകൾ പരിശോധനക്കായി മറ്റു ലാബുകളിൽ ഇരുചക്രവാഹനത്തിൽ എത്തിക്കുന്നതിന് കുടുംബശ്രീ അംഗങ്ങളിൽ നിന്ന് മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 26 വൈകിട്ട് അഞ്ചുമണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: -8075436526.
മാവേലിക്കര: വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള മാവേലിക്കര ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള 183 അംഗനവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷത്തെ കണ്ടീജൻസി സാധനങ്ങൾ വിതരണം ചെയ്യുതിന് താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിക്കുന്നു. പൂരിപ്പിച്ച ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 1 ന് ഉച്ചക്ക് 1 മണി. വിശദ വിവരങ്ങൾക്ക് ഫോൺ: 0479-2342046.
ആലപ്പുഴ: ഗവൺമെന്റ് ടി. ഡി. മെഡിക്കൽ കോളേജിൽ ഹൗസ് കീപ്പിംങ് വിഭാഗത്തിലേക്ക് സോപ്പ് പൗഡർ, ബയോവേസ്റ്റ് കളക്ഷൻ ബക്കറ്റുകൾ, മോപ്പ് വിത്ത് അലുമിനിയം സ്റ്റിക്ക് എന്നിവ വാങ്ങുന്നതിനായി ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 29 ന് ഉച്ചക്ക് 2 മണി. വിശദ വിവരങ്ങൾക്ക് ഫോൺ: 0477-2282611, 2282015.
വയനാട് ലോക്സഭാമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടർ, ലാപ് ടോപ്പ്, സി.സി.ടി.വി, കാമറ, ലാൻ നെറ്റ് വർക്ക് സംവിധാനങ്ങൾ, മറ്റ് വിഡിയോഗ്രാഫി ഉപകരണങ്ങൾ തുടങ്ങിയവ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജില്ലാകലക്ടർ & ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ, മലപ്പുറം എന്ന വിലാസത്തിൽ നൽകുന്ന ക്വട്ടേഷൻ ഉള്ളടക്കം ചെയ്യുന്ന കവറിന് പുറത്ത് `കമ്പ്യൂട്ടർ, യു.പി.എസ്, സി.സി.ടി.വി, വിഡിയോഗ്രാഫി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ' എന്ന് എഴുതിയിരിക്കണം. മുദ്രവച്ച ക്വട്ടേഷനുകൾ ഒക്ടോബർ 19ന് വൈകീട്ട് മൂന്നിന് മുമ്പ് കലക്ടറേറ്റിൽ ലഭിക്കണം. 19ന് വൈകീട്ട് നാലിന് ക്വട്ടേഷൻ തുറക്കും. ആവശ്യമുള്ള ഉപകരണങ്ങളുടെ വിശദാംശങ്ങൾ കലക്ടറേറ്റിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കലക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിൽ ബന്ധപ്പെടാവുന്നതാണ്.
മൂന്നാർ സ്പെഷ്യൽ റവന്യൂ ഓഫീസിലേക്ക് വാടകയ്ക്ക് ജീപ്പ് ആവശ്യമുണ്ട്. നവംബർ 15 മുതൽ 2025 മാർച്ച് 31 വരെയോ, സർക്കാർ വാഹനം ലഭ്യമാകുന്നത് വരെയോ കരാർ അടിസ്ഥാനത്തിൽ ജീപ്പ് ലഭ്യമാക്കുന്നതിന് താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. വാടക, ഇന്ധന ചെലവ്, ഡ്രൈവറുടെ വേതനം എന്നിവ ഉൾപ്പെടെ ആകെ 40,000/-(നാൽപ്പതിനായിരം) രൂപയിൽ കവിയാത്ത തുക ഉൾപ്പെടുത്തിയ ടെൻഡർ, വാഹനത്തിന്റെ ആർ.സി ബുക്ക്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസൻസ് എന്നിവയുടെ പകർപ്പുകൾ സഹിതം നവംബർ 4 ന് വൈകുന്നേരം 5 ന് മുൻപായി ദേവികുളം റവന്യൂ ഡിവിഷണൽ ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ റവന്യൂ ഓഫീസിൽ ലഭിക്കണം. ക്വട്ടേഷൻ രേഖപ്പെടുത്തിയ സീൽ ചെയ്ത കവറിനു മുകളിൽ വാഹന വാടക ടെൻഡർ എന്ന് രേഖപ്പെടുത്തിയിരിക്കേണ്ടതാണ്.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.