- Trending Now:
മാത്തോട്ടം വനശ്രീ കോംപ്ലക്സിൽ അപകടാവസ്ഥയിലുള്ള നമ്പറിട്ട ഒരു മട്ടി മരവും, പെർമെൻറ് നഴ്സറിക്ക് ഭീഷണിയായ നമ്പറിട്ട അഞ്ച് മരങ്ങളുടെ (ചരൽക്കൊന്ന 2, പാല 1, മഴമരം 1, തേക്ക് 1.) ശാഖകളും ചില്ലകളും മുറിച്ചു മാറ്റുന്നതിനും തുടർന്ന് തടികളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനും ജൂൺ 12 ന് വൈകീട്ട് 3 മണിക്ക് ദർഘാസ് കം ലേലം നടത്തുന്നു. ദർഘാസ് ഫോറം ജൂൺ എട്ട് മുതൽ ടിമ്പർസെയിൽസ് ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച ഫോറങ്ങൾ ദർഘാസ്-കം-ലേല ദിവസം ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. അന്നേ ദിവസം മൂന്ന് മണിക്ക് മരങ്ങളുടെ ലേലം നടത്തുന്നതും ലേലത്തിന് ശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. നിരതദ്രവ്യം : 690 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 0495 2414702
ജനറൽ ആശുപത്രി കോമ്പൗണ്ടിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ ആറിന് ഉച്ചക്ക് 12 വരെ സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0477 2253324.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ടോയ്ലെറ്റ് ക്ലീനർ-500 മില്ലീ ലിറ്റർ-900 എണ്ണം, വൈറ്റ് ഡിസ്ഇൻഫക്ടന്റ് ഫ്ളൂയിഡ് അഞ്ച് ലിറ്റർ ക്യാൻ-450 എണ്ണം, പ്ലാസ്റ്റിക് ബ്രൂം- 300 എണ്ണം, കോബ് വെബ് സ്റ്റിക്ക്-380 എണ്ണം, ക്ലീനിങ് ടവ്വൽ -800 എണ്ണം, മോപ്പിങ് സ്റ്റിക്ക്-100 എണ്ണം എന്നിവ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സൂപ്രണ്ട്, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ-5 എന്ന വിലാസത്തിൽ ജൂൺ ഒമ്പതിന് വൈകിട്ട് മൂന്ന് വരെ നൽകാം. ഫോൺ: 0477- 228 2021
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.