- Trending Now:
സംസ്ഥാന വികലാംഗക്ഷേമ വികസന കോർപ്പറേഷന്റെ ഇൻകംടാക്സ്, ജി.എസ്.ടി. സംബന്ധമായ നടപടികൾ, അക്കൗണ്ട്സ്, ഓഡിറ്റിംഗ്, നിയമപരമായ കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് അക്കൗണ്ടന്റ് ജനറൽ എംപാനൽ ചെയ്ത ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻസ് ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മേയ് 20 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക് hpwc.kerala.gov.in, ഫോൺ: 0471 2347768.
ഗവ. എഞ്ചിനിയറിങ് കോളേജ് കോഴിക്കോട് മെക്കാനിക്കൽ എഞ്ചിനീയറിങ് ഫ്ലൂയിഡ് ലബോറട്ടറിയിൽ ഉപയോഗിക്കുന്നതിന് ആവശ്യമായ കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച് ക്വട്ടേഷനുകൾ 'ക്വട്ടേഷൻ നമ്പർ 9/23-24- ഫ്ലൂയിഡ് ലബോറട്ടറിയിലേക്കാവശ്യമായ കൺസ്യൂമബിൾസ് വിതരണത്തിനുള്ള ക്വട്ടേഷൻ ''എന്ന് പ്രത്യേകം രേഖപ്പെടുത്തി 'പ്രിൻസിപ്പൽ, സർക്കാർ എഞ്ചിനിയറിങ്, കോളേജ് കോഴിക്കോട് വെസ്റ്റ് ഹിൽ (പി ഒ ), 673005 ' എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി മെയ് 31, ഉച്ചക്ക് രണ്ട് മണി. ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കുന്നതാണ്. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയം ക്വട്ടേഷനിൽ പരാമർശിക്കേണ്ടതാണ്.
ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ഇ.എൻ.റ്റി. വിഭാഗത്തിലേക്ക് 70 ഡിഗ്രി എൻഡോസ്കോപ്പ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 24-ന് വൈകിട്ട് നാലുവരെ പ്രിൻസിപ്പാൾ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0477-2282015.
വിവിധ ആവശ്യങ്ങൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു... Read More
ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ പാത്തോളജി വിഭാഗത്തിലേക്ക് സ്റ്റബിലൈസർ (ക്രിയോസ്റ്റാറ്റിന്) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 25-ന് വൈകിട്ട് നാലുവരെ പ്രിൻസിപ്പാൾ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0477-2282015
ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ഇ.എൻ.റ്റി. വിഭാഗത്തിലേക്ക് നോൺ മെറ്റാലിക് കഫ്ഡ് ട്രാക്കോസ്റ്റോമി ട്യൂബ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 25-ന് വൈകിട്ട് നാലുവരെ പ്രിൻസിപ്പാൾ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0477-2282015
ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ഇ.എൻ.ടി. വിഭാഗത്തിലേക്ക് യൂണിവേഴ്സൽ ഫോർസെപ്സ് (ഡി.എൽ. സ്കോപിക്) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 22-ന് വൈകിട്ട് നാലുവരെ പ്രിൻസിപ്പാൾ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0477-2282015.
വിവിധ പദ്ധതികളുടെ ആവശ്യങ്ങൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു... Read More
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കോതമംഗലം (അഡിഷണൽ) ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിലെ ഉപയോഗത്തിനായി 2023-24 സാമ്പത്തിക വർഷം ജൂൺ മാസം മുതൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികളിൽ നിന്ന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് 5.00 നും ഇടയിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കോതമംഗലം (അഡീഷണൽ) ശിശുവികസന ഓഫീസിൽ ലഭിക്കും. ഫോൺ 0485 - 2828161, 9447830178). ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ രണ്ടിന് ഉച്ചയ്ക്ക് രണ്ടു വരെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.