- Trending Now:
2019 തീരദേശ പരിപാലന നിയമം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. പ്രസ്തുത ജോലി പൂർത്തിയാക്കുന്നതിനാവശ്യമായ സമയം, ചെലവ് എന്നിവ രേഖപ്പെടുത്തിയ പ്രൊപ്പോസൽ സെപ്റ്റംബർ 28ന് മുമ്പായി തീരദേശ പരിപാലന അതോറിറ്റി, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് കാര്യാലയം, നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ. തമ്പാനൂർ, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് കേരള തീരദേശ പരിപാലന അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വകുപ്പിലേക്ക് സ്പോർട്സ് ഉപഭോഗ വസ്തുക്കൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 7ന് 12.30 വരെ. ഫോൺ: 04972 780226.
ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ് പുതിയ കമ്പ്യൂട്ടർ ലാബിലെ ഇലക്ട്രിക്കൽ വയറിങ്ങ് പ്രവൃത്തി ചെയ്യുന്നതിന് (സാധന സാമഗ്രികൾ ഉൾപ്പെടെ) ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഓക്ടോബർ 10 ന് രണ്ട് മണിവരെ. ഫോൺ: 0497 2780226.
പെരിങ്ങാവിലുള്ള ഒല്ലൂക്കര അഡീഷണൽ തൃശൂർ അർബൻ- രണ്ട് ഐ.സി.ഡി.എസ് ഓഫീസിലേക്ക് ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം ഒരു വർഷത്തേക്ക് വാടകയ്ക്ക് ലഭ്യമാക്കാൻ താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. നിരതദ്രവ്യം- 2400 രൂപ. ഒക്ടോബർ നാലിന് വൈകിട്ട് മൂന്നു വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0487 2322800.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.